gnn24x7

ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു

0
680
gnn24x7

ഹരിയാന: ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ ജജ്ജാറിൽ കുണ്ഡ്‌ലി-മനേസർ-പൽവാൾ എക്‌സ്‌പ്രസ്‌വേയിലാണ് അപകടം. പരിക്കേറ്റ 10 പേരെ റോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിജിഐഎംഎസ്) പ്രവേശിപ്പിച്ചു. ഒരാളെ ബഹാദുർഗഡിലെ ട്രോമ സെന്ററിൽ  പ്രവേശിപ്പിച്ചു. മരിച്ച മൂന്ന് പേരും പരിക്കേറ്റ 11 പേരും കെഎംപി എക്സ്പ്രസ് വേയിൽ റോഡ് അറ്റകുറ്റപ്പണി ജോലിക്കെത്തിയവരാണ്.

ജോലി കഴിഞ്ഞ് ക്ഷീണിതരായ തൊഴിലാളികൾ വഴിയരികിൽ ഉറങ്ങുകയായിരുന്നു. നിയന്ത്രണംവിട്ട ട്രക്ക്  ഉറങ്ങിക്കിടന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ബഹാദുർഗഡ് ജനറൽ ആശുപത്രിയിലേക്ക് അയച്ചു.

gnn24x7