ഖത്തര്‍: കോവിഡ് ‘റിസ്ക്’ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല, അതിനാല്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്.
കോവിഡ് അപകടസാധ്യതാ നിരക്ക് കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഓഗസ്റ്റ് മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് മുന്‍പ് ഖത്തര്‍ ഭരണകൂടം അറിയിച്ചിരുന്നു. വിമാനയാത്രാവിലക്കുള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്.
എന്നാല്‍, ഖത്തര്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ ആദ്യ പട്ടികയില്‍ ഇന്ത്യയില്ല. ചൈന, ഇറ്റലി, ജപ്പാന്‍, മലേഷ്യ ഉള്‍പ്പെടെ 40 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളെയും പട്ടകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സാധാരണ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും. കോവിഡ് അപകടസാധ്യതാ നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ സാധാരണ സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയൂ.
കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ലാത്തതിനാലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയെന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് വരാത്തതിനാലും സാധാരണ സര്‍വീസിനായുള്ള ടിക്കറ്റ് ബുക്കി൦ഗ് ട്രാവല്‍ ഏജന്‍സികള്‍ ആരംഭിച്ചിട്ടില്ല.
അതേസമയം, പട്ടികയില്‍ ഇല്ലാത്ത അപകട സാധ്യത കൂടിയ രാജ്യങ്ങളില്‍ നിന്ന് നിബന്ധനകളോട് കൂടി ഖത്തറിലേക്ക് വരാം എന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ സര്‍ക്കുലറില്‍ പറയുന്നു. അതിനായി വേണ്ടത് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ റീ എന്‍ട്രി പെര്‍മിറ്റ്, അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ്. ദോഹയിലെത്തി സ്വന്തം ചിലവില്‍ ഒരാഴ്ച്ച ക്വാറന്‍റൈനില്‍ കഴിഞ്ഞ് അതിനിടയില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിച്ചാലും മതി. portal.moi.gov.qa എന്ന വെബ്സൈറ്റ് വഴിയാണ് റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…