Gulf

പ്രവാസികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ പാലിക്കേണ്ട നിബന്ധനകൾ

റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രവാസിക്ക് ഫൈനല്‍ എക്സിറ്റ് വിസ നൽകുന്നത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ബില്ലുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൗദി അധികൃതർ അറിയിച്ചു. ഫൈനല്‍ എക്സിറ്റ് വിസ നൽകുന്നതിന് പ്രവാസിയുടെ എല്ലാ സാമ്പത്തിക കുടിശ്ശികയും പൂർണമായി അടയ്ക്കണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് കൂട്ടിച്ചേർത്തു.

ഈ വിസയില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കില്ല. അതിന്റെ രജിസ്‌ട്രേഷന്‍ മറ്റൊരാളിലേക്കു മാറ്റുകയോ വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുകയോ ചെയ്താൽ മാത്രമേ ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കുകയുള്ളൂ.

ഫൈനല്‍ എക്സിറ്റ് വിസയുടെ സാധുത ഇഷ്യു ചെയ്ത തീയതി മുതൽ 60 ദിവസമാണ്, ആ കാലയളവിൽ, രാജ്യത്തിൽ നിന്ന് പുറപ്പെടെണ്ടത് നിർബന്ധമാണ്. ഫൈനല്‍ എക്സിറ്റ് വിസയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്‍ സൗദിയില്‍ ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ.

ഫൈനൽ എക്സിറ്റ് വിസ നൽകുന്നതിന് ഫീസൊന്നും ആവശ്യമില്ലെന്നും ഈ വിസയ്ക്കുള്ള അപേക്ഷ “അബ്ഷർ” അല്ലെങ്കിൽ “മൊകീം” (ഒരു റസിഡന്റ്) ആപ്ലിക്കേഷൻ വഴി റദ്ദാക്കാമെന്നും അധികൃതർ അറിയിച്ചു. അതേസമയം റദ്ദാക്കണമെങ്കിൽ 100 റിയാല്‍ കാന്‍സലേഷന്‍ ഫീസ് നല്‍കണമെന്നും ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.

Newsdesk

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

2 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

4 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

5 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

10 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

1 day ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

1 day ago