ഉമ്മു സുഖീം ഒന്നില്‍ നിന്ന് കാണാതായ നാല് വയസ്സുകാരനെ 40 മിനിറ്റിനുള്ളില്‍ കണ്ടെത്തി ദുബായ് പോലീസ്. മകനെ ഉമ്മ് സുകീം പ്രദേശത്ത് കാണാതായതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ദുബായ് പോലീസിനെ അറിയിച്ചതായി ദുബായ് പൊലീസിലെ ടൂറിസം പോളിസിംഗ് ഡയറക്ടർ കേണൽ മുബാറക് അൽ കെറ്റ്ബി പറഞ്ഞു.
മാതാപിതാക്കൾ അത്താഴം ഓർഡർ ചെയ്യുവാൻ പുറത്തുപോയപ്പോള്‍ സ്‌കൂട്ടറില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് കുട്ടിയെ കാണാതായതെന്ന് അല്‍ കെത്ബി പറഞ്ഞു. കുട്ടിയെ കാണാതായ വിവരം ലഭിച്ചുടനെ പോലീസ് പട്രോളിങ് ആരംഭിച്ചിരുന്നു.
40 മിനിറ്റിനുള്ളില്‍ കുട്ടിയുടെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. കുട്ടി മാതാപിതാക്കളുടെ അടുക്കല്‍ നിന്നും 3 കിമീ അകലെ ഉമ്മു സുഖീം 2 ല്‍ ആയിരുന്നു. കുട്ടിയെ കണ്ടെത്തുമ്പോള്‍ വിശന്നിരിക്കുകയായിരുന്നെന്ന് മാത്രമല്ല, ഭയന്ന് വിറച്ച് കരയുന്നുമുണ്ടായിരുന്നെന്ന്’ അല്‍ കെത്ബി കൂട്ടിച്ചേര്‍ത്തു.
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…