മസ്ക്കറ്റ്: ഒമാനിൽ തെരഞ്ഞെടുത്ത തസ്തികകളിൽ വിസ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ഇപ്പോൾ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നൽകില്ലെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇവരുടെ വിസാ കാലവധി പൂർത്തിയാകുമ്പോൾ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാണ് സർക്കാർ നിർദേശം.
സെയിൽ റെപ്രസെന്‍റേറ്റീവ്സ്/സെയിൽസ് പ്രൊമോട്ടർ, പർച്ചേസ് റെപ്രസന്‍റേറ്റീവ് തുടങ്ങിയ തസ്തികകളിലാണ് കുറച്ചുദിവസം മുമ്പ് ഒമാൻ വിസ വിലക്ക് പ്രഖ്യാപിച്ചത്. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ഒമാൻ വിസ വിലക്ക് പ്രഖ്യാപിച്ചത്. മലയാളികൾ ഉൾപ്പടെ ആയിരകണക്കിന് വിദേശികൾ മേൽ പറഞ്ഞ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതോടെ നിലവിൽ ജോലി ചെയ്യുന്നവരെല്ലാം വിസ കാലാവധി പൂർത്തിയാകുമ്പോൾ നാട്ടിലേക്ക് മടങ്ങേണ്ടിവരും.
കഴിഞ്ഞ വർഷം മറ്റ് ചില തസ്തികകളിൽ ഒമാൻ വിസ വിലക്ക് പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജർ, അഡ്മിനിട്രേറ്റർ, ക്ലറിക്കൽ തസ്തികകളിലാണ് 2019 മെയിൽ വിസ വിലക്ക് പ്രഖ്യാപിച്ചത്. ഈ വിലക്ക് ഇപ്പോഴും തുടരുകയാണ്. കൂടുതൽ മേഖലകളിൽ വിസ വിലക്ക് പ്രഖ്യാപിച്ചതോടെ ഒമാനിലുള്ള പ്രവാസികൾ ആശങ്കയിലാണ്.
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…