ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടു രംഗത്ത് ഏറ്റവും ജനങ്ങള്‍ ഉപയോഗപ്പെടുത്തിയ യു.പി.ഐ.(യുണീക് പേമെന്റ് ഇന്റര്‍ഫേസ്), റുപ്പേ കാര്‍ഡ് സൗകര്യം ഇനി വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും ലഭ്യമായേക്കും. കൊറോണ പ്രതിസന്ധി അനുഭവിച്ചു തുടങ്ങിയത് മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഈ സൗകര്യം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതാണ് പുതിയ കമ്പനിയുടെ ആലോചനയിലേക്ക് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) എത്തുന്നത്.
വിവിധ രാജ്യങ്ങളില്‍ ആപ്പ് സൗകര്യം ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി എന്‍.പി.സി.ഐ. പുതിയ കമ്പനി രൂപവത്കരിച്ചിരിക്കുകയാണ്. ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇത് ലഭ്യമാക്കാനുള്ള സൗകര്യമുണ്ടായേക്കും.
ഈ രാജ്യങ്ങള്‍ എന്‍.പി.സി.ഐ.യുടെ ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍ക്ക് താത്പര്യമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍.) എന്ന കമ്പനിക്കാണ് രൂപംനല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഭൂഖണ്ഡം കടന്നുള്ള സേവനങ്ങളിലേക്കാകും യുപിഐ എത്തുക. പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റിതേഷ് ശുക്ലയെ നിയമിച്ചിട്ടുണ്ട്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…