gnn24x7

യു.പി.ഐ. റുപ്പേ കാര്‍ഡ് സൗകര്യം ഇനി വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും

0
490
gnn24x7

ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടു രംഗത്ത് ഏറ്റവും ജനങ്ങള്‍ ഉപയോഗപ്പെടുത്തിയ യു.പി.ഐ.(യുണീക് പേമെന്റ് ഇന്റര്‍ഫേസ്), റുപ്പേ കാര്‍ഡ് സൗകര്യം ഇനി വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും ലഭ്യമായേക്കും. കൊറോണ പ്രതിസന്ധി അനുഭവിച്ചു തുടങ്ങിയത് മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഈ സൗകര്യം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതാണ് പുതിയ കമ്പനിയുടെ ആലോചനയിലേക്ക് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) എത്തുന്നത്.

വിവിധ രാജ്യങ്ങളില്‍ ആപ്പ് സൗകര്യം ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി എന്‍.പി.സി.ഐ. പുതിയ കമ്പനി രൂപവത്കരിച്ചിരിക്കുകയാണ്. ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇത് ലഭ്യമാക്കാനുള്ള സൗകര്യമുണ്ടായേക്കും.

ഈ രാജ്യങ്ങള്‍ എന്‍.പി.സി.ഐ.യുടെ ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍ക്ക് താത്പര്യമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍.) എന്ന കമ്പനിക്കാണ് രൂപംനല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഭൂഖണ്ഡം കടന്നുള്ള സേവനങ്ങളിലേക്കാകും യുപിഐ എത്തുക. പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റിതേഷ് ശുക്ലയെ നിയമിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here