ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി ഇന്ത്യയിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ വാട്സ്ആപ്പിലൂടെയും ഇമെയിലിലൂടെയും പണമയക്കാം.
2018ല്‍ ‘സോഷ്യൽ പേ’ എന്ന പേരില്‍ ICICI ബാങ്ക് ഇത്തരമൊരു സേവനം ആരംഭിച്ചിരുന്നു. ഇതിനായി, മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനായ ‘മണി 2 ഇന്ത്യ’യിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.
‘സോഷ്യൽ പേ’ ഉപയോഗിച്ച് പണം അയയ്ക്കേണ്ടത് എങ്ങനെ?
> അയക്കേണ്ട തുക രേഖപ്പെടുത്തുക.
> സ്ക്രീനില്‍ തെളിയുന്ന ‘സോഷ്യല്‍ പേ’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പാസ്കോഡ് സെറ്റ് ചെയ്ത് മറ്റ് ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ നല്‍കുക.
> വാട്സ്ആപ്, ഇമെയില്‍ എന്നിവയിലൂടെ ലിങ്ക് ഷെയര്‍ ചെയ്യുക.
> പാസ്കോഡ് പ്രത്യേകം ഷെയര്‍ ചെയ്യുക.
> ഈ ലിങ്ക് ഉപയോഗിച്ച് സ്വീകര്‍ത്താവിന് അവരുടെ ബാങ്ക് വിവരങ്ങള്‍ നല്‍കാനാകും.
> സ്വീകര്‍ത്താവ് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ‘മണി 2 ഇന്ത്യ’ അപ്ലിക്കേഷനിൽ നിങ്ങള്‍ക്ക് ഒരു അറിയിപ്പ് ലഭിക്കും.
> അറിയിപ്പ് തിരഞ്ഞെടുത്ത് വിശദാംശങ്ങൾ
സ്ഥിരീകരിക്കുക.M2I അപ്ലിക്കേഷനിൽ 24 മണിക്കൂർ മാത്ര൦ നിലനില്‍ക്കുന്ന ഒരു ലിങ്ക് തയാറാക്കി അത് സോഷ്യൽ മീഡിയ പ്രൊഫൈലിലോ ഇമെയിലിലോ പങ്കിടുകയാണ് ചെയ്യേണ്ടത്. ഇതില്‍ അവരുടെ ബാങ്ക് വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. പണമയക്കുന്ന വ്യക്തി ഒരു നാലക്ക കോഡ് ലിങ്കിനൊപ്പം സെറ്റ് ചെയ്ത് സ്വീകര്‍ത്താവിന് അയക്കേണ്ടതാണ്. ഇത് വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ആവശ്യമാണ്.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…