റിയാദ്: ഒക്ടോബര്‍ മാസത്തേക്കുള്ള എണ്ണ വില കുറച്ച് സൗദി അറേബ്യ. കൊവിഡ് പ്രതിസന്ധി ഒടുങ്ങാത്ത സാഹചര്യത്തില്‍ എണ്ണ വിപണി പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
സൗദി ആരാംകോ തങ്ങളുടെ അറബ് ലൈറ്റ് ഗ്രേഡ് ക്രൂഡ് ഓയിലിന്റെ ഏഷ്യയിലേക്കുള്ള കയറ്റുമതിയുടെ വില വിപണിയില്‍ പ്രതീക്ഷിച്ചതിലും കൂടുതലായാണ് കുറച്ചിരിക്കുന്നത്. ഏഷ്യയിലേക്കുള്ള ലൈറ്റ് ഗ്രേഡ് ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ വില ബാരലിന് 1.40 ഡോളറായാണ് കുറച്ചിരിക്കുന്നത്. ഒപ്പം യു.എസ് മാര്‍ക്കറ്റിലേക്കുള്ള വിലയും കുറച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിനായി നേരത്തെ സൗദി അറേബ്യ, റഷ്യ, എന്നിവയുള്‍പ്പെടയുള്ള ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പാദനം ഒരു ദിവസം പത്ത് ദശലക്ഷം ബാരല്‍ എന്ന കണക്കില്‍ വെട്ടിക്കുറിച്ചിരുന്നു.
ഈ ഉല്‍പാദന വെട്ടിക്കുറയ്ക്കലും ഒപ്പം ചൈനീസ് മാര്‍ക്കറ്റ് കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിത്തുടങ്ങിയതും ഒപെക് വിപണിയെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴും വിപണി 35 ശതമാനത്തോളം ഇടിവില്‍ തന്നെയാണ്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വെള്ളിയാഴ്ച 42.66 ഡോളറായി കുറഞ്ഞിട്ടുണ്ട്.
നിലവില്‍ കൊവിഡ് പ്രതിസന്ധി മറികന്ന ചൈനയുടെ മാര്‍ക്കറ്റിനെ മുന്നില്‍ കണ്ടു കൊണ്ടാണ് ഒക്ടോബറിലെ എണ്ണ വില കുറച്ചിരിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. ഒക്ടോബറിലെ വെട്ടിക്കുറയ്ക്കല്‍ വരും മാസങ്ങളില്‍ ചൈനയിലേക്കുള്ള ശക്തമായ കയറ്റുമതിയെ സഹായിക്കും എന്നാണ് ആരാംകോ കരുതുന്നത്.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…