അബുദാബി: കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റിന് ഇരട്ടി നിരക്ക്. യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ ശരാശരി 6000 രൂപയും. തിരിച്ച് യുഎഇയിലേക്കു വരണമെങ്കിൽ കുറഞ്ഞത് 13,900 രൂപ നൽകണം. 2 എയർലൈനുകളിൽ ഒഴികെ 14000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്.നാളെ കൊച്ചി ദുബായ് യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ്, പൈസ് ജെറ്റ് എന്നീ വിമാനങ്ങളിൽ കുറഞ്ഞ നിരക്ക് 13,900 രൂപയാണ്. ഇൻഡിഗോ 14,900, എയർ അറേബ്യ 15,500, എമിറേറ്റ്സ് എയർലൈൻ 16,900 എന്നിങ്ങനെയാണ് വൺവേ നിരക്ക്. നാലംഗ കുടുംബത്തിന് യാത്ര ചെയ്യാൻ ഇതു യഥാക്രമം 53,900, 61800, 60,600, 63,000, 68500 രൂപ എന്നിങ്ങനെയും.
യുഎഇ പ്രഖ്യാപിച്ച വീസ നിയമത്തിലെയും കോവിഡ് നിയന്ത്രണങ്ങളിലെയും ഇളവാണ് ഓഫ് പീക്ക് സമയത്തെ തിരക്കിനും വിമാന ടിക്കറ്റ് വർധനയ്ക്കും കാരണമെന്ന് ട്രാവൽ വിദഗ്ധർ പറയുന്നു. വിനോദ സഞ്ചാരം, ബിസിനസ്, ജോലി അന്വേഷണം, സ്വയം തൊഴിൽ, വിദേശ പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി മറ്റു രാജ്യങ്ങളിലേക്കു പോകുന്നവരുടെ എണ്ണവും വർധിക്കുകയാണ്.യുഎഇ വീസ നടപടിക്രമങ്ങൾ ലളിതമാക്കിയതും നിക്ഷേപകർക്കും കലാകാരന്മാർക്കും വിദഗ്ധർക്കും മികച്ച വിദ്യാർഥികൾക്കുമെല്ലാം പ്രത്യേക ദീർഘകാല വീസ നൽകുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി.കൂടാതെ കുറഞ്ഞ ചെലവിൽ ഹോട്ടൽ താമസം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം, കുറഞ്ഞ ദൂരം എന്നിവയും ആകർഷണം.
കോവിഡ് മൂലം കഴിഞ്ഞ 2 വർഷം മാറിനിന്ന കുടുംബങ്ങളും തിരിച്ചെത്തി തുടങ്ങിയതും തിരക്കു കൂട്ടി.മികച്ച നിക്ഷേപാവസരം, പങ്കാളിത്ത ബിസിനസ്, ഔദ്യോഗിക നൂലാമാലകൾ കുറവ് തുടങ്ങിയ ഘടകങ്ങൾ നിക്ഷേപകരെ ആകർഷിക്കുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള അനുകൂല കാലാവസ്ഥ കൂടുതൽ സഞ്ചാരികളെ യുഎഇയിൽ എത്തിക്കുന്നുണ്ട്. തിരക്കിന് ആനുപാതികമായി വിമാന സർവീസ് കൂടാത്തതും നിരക്ക് കൂടാൻ കാരണമായെന്ന് ട്രാവൽ വിദഗ്ധർ പറയുന്നു. നിറയെ യാത്രക്കാരുള്ള സെക്ടറിൽ നിരക്കു കുറയ്ക്കേണ്ട ആവശ്യമില്ലെന്ന് എയർലൈനുകളും സൂചിപ്പിച്ചു.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…