തിരുവനന്തപുരം: കോവിഡ് പടര്‍ന്നു പിടിച്ച് രാജ്യവും സംസ്ഥാനവും നിയന്ത്രണങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചുമാസക്കാലമായി കേരളത്തിലെ ആരോഗ്യവുകപ്പിന്റെ തലപ്പത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനം ആരും ഏറ്റെടുക്കാനില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുന്നു. എന്നാല്‍ ഇക്കര്യത്തില്‍ കേരള സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നാണ് ബന്ധപ്പെട്ട വിഭാഗത്തിലെ മറ്റു ഉഗ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ പ്രസ്തുത സ്ഥാനം വഹിക്കാന്‍ ആളില്ലാത്തത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാരിന്റ ഭാഗത്തു നിന്നും ഉടന്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ബന്ധപ്പെട്ട വകുപ്പിലെ പ്രസ്തുത സ്ഥാനം വിഭജിച്ച് നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇപ്പോള്‍ ബന്ധപ്പെട്ട വകുപ്പിന്റെ എല്ലാ ചുമതലകളും നിര്‍വ്വഹിക്കുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയിലാണ്. സാധാരണ പ്രസ്തുത സ്ഥാനത്ത് ബന്ധപ്പെട്ട അധികാരികള്‍ തന്നെ ഐ.എസ്.എസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണ് സാധാരണ മുന്‍സര്‍ക്കാരിന്റെ കാലഘട്ടത്തിലെല്ലാം നടന്നു വന്നിരുന്നത്. പക്ഷേ, ഇത്തവണ പ്രസ്തുത ഒഴിവ് അഞ്ചുമാസമായി ഒഴിഞ്ഞു കിടന്നിട്ടും നടപടികളൊന്നും ആവാത്തതും മറ്റുള്ളവരെ കൂടുതല്‍ ചിന്തിപ്പിക്കുകയും ചര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ പ്രസ്തുത സ്ഥാനം 2019 ന് മെയ് 31 ന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന സദാനന്ദന്‍ വിരമിച്ചതിന് ശേഷം ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. എന്നാല്‍ ഒരു മുതിര്‍ന്ന ഐ.എ.എസ്. ഓഫീസറെ തല്‍സ്ഥാനത്ത് നിയമിക്കാനുള്ള നീക്കം നടക്കുമ്പോഴേക്കും ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെട്ട് പ്രസ്തുത നീക്കം മരവിപ്പിച്ചു എന്നും കേട്ടുകള്‍വികള്‍ ഉണ്ട്.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…