gnn24x7

ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് ആളില്ല : അഞ്ച്മാസമായി അഡി.ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു

0
222
gnn24x7

തിരുവനന്തപുരം: കോവിഡ് പടര്‍ന്നു പിടിച്ച് രാജ്യവും സംസ്ഥാനവും നിയന്ത്രണങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചുമാസക്കാലമായി കേരളത്തിലെ ആരോഗ്യവുകപ്പിന്റെ തലപ്പത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനം ആരും ഏറ്റെടുക്കാനില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുന്നു. എന്നാല്‍ ഇക്കര്യത്തില്‍ കേരള സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നാണ് ബന്ധപ്പെട്ട വിഭാഗത്തിലെ മറ്റു ഉഗ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ പ്രസ്തുത സ്ഥാനം വഹിക്കാന്‍ ആളില്ലാത്തത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാരിന്റ ഭാഗത്തു നിന്നും ഉടന്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ബന്ധപ്പെട്ട വകുപ്പിലെ പ്രസ്തുത സ്ഥാനം വിഭജിച്ച് നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇപ്പോള്‍ ബന്ധപ്പെട്ട വകുപ്പിന്റെ എല്ലാ ചുമതലകളും നിര്‍വ്വഹിക്കുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയിലാണ്. സാധാരണ പ്രസ്തുത സ്ഥാനത്ത് ബന്ധപ്പെട്ട അധികാരികള്‍ തന്നെ ഐ.എസ്.എസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണ് സാധാരണ മുന്‍സര്‍ക്കാരിന്റെ കാലഘട്ടത്തിലെല്ലാം നടന്നു വന്നിരുന്നത്. പക്ഷേ, ഇത്തവണ പ്രസ്തുത ഒഴിവ് അഞ്ചുമാസമായി ഒഴിഞ്ഞു കിടന്നിട്ടും നടപടികളൊന്നും ആവാത്തതും മറ്റുള്ളവരെ കൂടുതല്‍ ചിന്തിപ്പിക്കുകയും ചര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ പ്രസ്തുത സ്ഥാനം 2019 ന് മെയ് 31 ന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന സദാനന്ദന്‍ വിരമിച്ചതിന് ശേഷം ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. എന്നാല്‍ ഒരു മുതിര്‍ന്ന ഐ.എ.എസ്. ഓഫീസറെ തല്‍സ്ഥാനത്ത് നിയമിക്കാനുള്ള നീക്കം നടക്കുമ്പോഴേക്കും ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെട്ട് പ്രസ്തുത നീക്കം മരവിപ്പിച്ചു എന്നും കേട്ടുകള്‍വികള്‍ ഉണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here