Categories: Health & Fitness

നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നു

മലയാളികളുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാനാവാത്തൊരു ഘടകമാണ് ഇഞ്ചി. ഇതിന്റെ ആന്റിഓക്‌സിഡന്റ്, ഫൈറ്റോകെമിക്കല്‍സ്, ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കാരണം ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവയില്‍ വിവിധ രോഗങ്ങള്‍ ഭേദമാക്കുന്നതിന് ഇത് ഒരു ജനപ്രിയ കൂട്ടായി ഉപയോഗിച്ചുവരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം മുതലായ വിട്ടുമാറാത്ത അസുഖങ്ങള്‍ക്കും ഇഞ്ചി സഹായകമാകുന്നു.

നിരവധി ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നതിനൊപ്പം നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാനും ഇഞ്ചി സഹായിക്കുന്നു. അമിതവണ്ണം കുറയ്ക്കാന്‍ ഇഞ്ചി എങ്ങനെ സഹായകമാകുന്നുവെന്നും അവ എങ്ങനെയൊക്കെ നിങ്ങള്‍ക്ക് തടി കുറയ്ക്കാനായി കഴിക്കാമെന്നും വായിക്കാം.

തടി കുറയ്ക്കുന്നതിന് ഇഞ്ചിയുടെ നേട്ടങ്ങള്‍

ഇഞ്ചി കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് അടിച്ചമര്‍ത്തുകയും കലോറി കുറയ്ക്കാനും സഹായിക്കുന്നു. ഇഞ്ചി അവയുടെ ഔഷധ ഗുണങ്ങളാല്‍ കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുകയും ഫാറ്റി ലിവര്‍ രോഗത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ധമനികളിലെ കൊഴുപ്പ് വര്‍ദ്ധിക്കുന്ന സ്വഭാവ സവിശേഷതയായ രക്തപ്രവാഹത്തിന് ഗുണകരമായ രീതിയിലും ഇഞ്ചി പ്രവര്‍ത്തിക്കുന്നു.

മെറ്റബോളിസം വര്‍ധിപ്പിക്കുന്നു

ജിഞ്ചറോള്‍സ്, ഷോഗോള്‍സ് എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തില്‍ അമിതവണ്ണത്തെ തടയുന്ന ചില ജൈവ പ്രവര്‍ത്തനങ്ങളെ അവ ഉത്തേജിപ്പിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അവ നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ കാരണമാവുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ഇഞ്ചി എങ്ങനെ ചേര്‍ക്കാമെന്ന് നോക്കാം.

നാരങ്ങ ഉപയോഗിച്ച് ഇഞ്ചി കഴിക്കുക

ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് നാരങ്ങാ നീരില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കാം. നാരങ്ങ നീര് വിശപ്പ് ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ, നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിന്‍ സിയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇഞ്ചി ചായയിലേക്കോ പാനീയത്തിലേക്കോ കുറച്ച് തുള്ളി നാരങ്ങ ഒഴിക്കുന്നത് നിങ്ങളെ ജലാംശം കുറഞ്ഞ കലോറിയില്‍ കൂടുതല്‍ നേരം നിലനിര്‍ത്തും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും രണ്ടോ മൂന്നോ ഇഞ്ചി, നാരങ്ങ പാനീയങ്ങള്‍ കഴിക്കുക.

ആപ്പിള്‍ സിഡെര്‍ വിനെഗറുമായി ചേര്‍ക്കുക

ഏറ്റവും ലളിതമായ മാര്‍ഗം ഇഞ്ചി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്ത് കുടിക്കുക എന്നതാണ്. തടി കുറയ്ക്കാനുള്ള ആപ്പിള്‍ സിഡാര്‍ വിനഗറിന്റെ പ്രോബയോട്ടിക് മൂലകങ്ങളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും അധിക ആരോഗ്യ ആനുകൂല്യങ്ങളും നല്‍കുന്നു. നിങ്ങളുടെ ഇഞ്ചി ചായയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനഗര്‍ ചേര്‍ക്കുന്നതാണ് ഏറ്റവും മികച്ച വഴി. എന്നിരുന്നാലും, ചായ തണുത്തതിനുശേഷം മാത്രമേ നിങ്ങള്‍ ആപ്പിള്‍ സിഡാര്‍ വിനഗര്‍ കലര്‍ത്തുന്നുള്ളൂവെന്ന് ഉറപ്പാക്കുക. കാരണം, ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ആരോഗ്യകരമായ ബാക്ടീരിയകളെ ചൂടുവെള്ളം നശിപ്പിക്കും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ഈ ചായ രാവിലെ ഒഴിഞ്ഞ വയറ്റില്‍ കഴിക്കണം.

ഗ്രീന്‍ ടീയിലേക്ക് ചേര്‍ക്കാം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇഞ്ചി ഉപയോഗിച്ച് ഗ്രീന്‍ ടീ കഴിക്കുന്നത് ഏറ്റവും മികച്ച ഔഷധമാണ്. ഇവ രണ്ടിനും ശരീരഭാരം കുറയ്ക്കാനുള്ള ഔഷധ ഗുണങ്ങളുണ്ട്. ഇവയിലെ ഒരു പൊതു ഘടകം മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയാണ്, അമിതവണ്ണത്തിനെതിരായ നിങ്ങളുടെ പോരാട്ടത്തിന് അത്യാവശ്യമായതും അതുതന്നെ. ചെറുതും നേര്‍ത്തതുമായ കഷണങ്ങളായി ഇഞ്ചി അരിഞ്ഞ് തിളപ്പിക്കുന്ന ഗ്രീന്‍ ടീയില്‍ ഇടുക. നിങ്ങള്‍ക്ക് ഈ പാനീയം ദിവസത്തില്‍ രണ്ടുതവണ കഴിക്കാം.

ഇഞ്ചി ജ്യൂസ്

നിങ്ങളുടെ ഇഞ്ചി വെള്ളത്തില്‍ അല്‍പം തേനും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഈ ഇഞ്ചി പാനീയം നിങ്ങളെ ജലാംശത്തോടെ നിലനിര്‍ത്തുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പാനീയയത്തിന് രുചി വര്‍ദ്ധിപ്പിക്കാനായി നിങ്ങള്‍ക്ക് ഇതില്‍ പുതിനയും ചേര്‍ക്കാം. ഒന്നോ രണ്ടോ ഐസ് ക്യൂബുകള്‍ കൂടി ഇടുന്നത് പാനീയത്തെ കുറച്ചുകൂടി രസകരമാക്കും. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും രാവിലം ഈ ഇഞ്ചി ജ്യൂസ് കഴിക്കുക.

Newsdesk

Share
Published by
Newsdesk

Recent Posts

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

6 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

8 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

10 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

11 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

11 hours ago

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

1 day ago