നാം കഴിക്കുന്നതും ശ്വസിക്കുന്നതുമായ വിഷപദാർഥങ്ങൾ രക്തത്തിൽ കലരുന്നത് അതിവേഗത്തിലാണ്. പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. അതുകൊണ്ടുതന്നെ രക്തം എപ്പോഴും ശുദ്ധിയായിരിക്കേണ്ടതുണ്ട്. ഇവിടെയിതാ, രക്തം ശുദ്ധിയായി സൂക്ഷിക്കാൻ 10 വഴികൾ എന്തൊക്കെയെന്ന് നോക്കാം.
1. വ്യായാമം- ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് അരമണിക്കൂർ വീതം വ്യായമം ചെയ്യുന്നത് രക്തം ശുദ്ധീകരിക്കാൻ ഏറ്റവും ഉചിതമായ മാർഗമാണ്. പ്രാണയാമ പോലെയുള്ള യോഗ ശ്വസനാരോഗ്യം മെച്ചപ്പെടുത്തി രക്തം ശുദ്ധീകരിക്കാൻ സഹായിക്കും.
2. വെള്ളംകുടി- പ്രതിദിനം കുറഞ്ഞത് 12-15 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് രക്തം ശുദ്ധീകരിക്കാൻ ഏറ്റവും ഉചിതമായ മാർഗമാണ്. വൃക്കകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കാൻ വെള്ളംകുടി സഹായിക്കും.
3. മഞ്ഞൾ- രക്തത്തിലെ അശുദ്ധ ഘടകങ്ങൾ നീക്കി അത് ശുദ്ധീകരിക്കാൻ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങൾ മഞ്ഞളിലുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ മഞ്ഞൾ ഉപയോഗിക്കാൻ വിട്ടുപോകരുത്.
4. ബീറ്റ് റൂട്ട്- ബീറ്റ് റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ്, രക്തക്കുഴലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടുതൽ ബീറ്റ് റൂട്ട് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കും.
5. ബെറി പഴങ്ങൾ- വിവിധയിനത്തിലുള്ള ബെറി പഴങ്ങൾ(ചെറി, നെല്ലിക്ക, ചാമ്പയ്ക്ക) എന്നിവയ്ക്കൊക്കെ രക്തം ശുദ്ധീകരിക്കാനാകും. ഇവയിൽ രക്തം, കരൾ എന്നിവ ശുദ്ധീകരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
6. പച്ചക്കറികൾ- കോളിഫ്ലവർ, ബ്രോക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികൾ രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നതാണ്.
7. ഇലക്കറികൾ- ചീര, മുരിങ്ങയില, മത്തൻ ഇല തുടങ്ങിയ ഇലക്കറികൾ രക്തം ശുദ്ധീകരിക്കാൻ സഹായിക്കും. ഇവയിൽ അടങ്ങിയിട്ടുള്ള ധാതുക്കലും എൻസൈമുമൊക്കെ രക്താരോഗ്യത്തിന് ഉത്തമമാണ്.
8. ഒമേഗ ത്രീ ഫാറ്റി ആസിഡ്- മത്സ്യങ്ങളിലും ചണക്കുരുവിലുമൊക്കെ കാണപ്പെടുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് രക്തം ശുദ്ധീകരിക്കാൻ ഏറ്റവും ഉചിതമായ മാർഗങ്ങളാണ്.
9. ശുദ്ധമായ ശർക്കര- ഒരുതരത്തിലും മായം കലരാത്ത ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കും.
10. നാരങ്ങ, ഇഞ്ചി, വെളുത്തുള്ളി, ആപ്പിൾ സിഡർ വിനഗർ, തേൻ- എന്നിവ ചേർത്ത ചെറുചൂടുവെള്ളം ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…