അജയ് മാത്യൂസിന്റെ ഭൗതീക ശരീരം ഏപ്രിൽ 17 ന് ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു. ഭൗതീക ശരീരം ഏപ്രിൽ 15 വ്യാഴാഴ്ച വൈകിട്ട് 4 മണിമുതൽ 6 മണിവരെയും ഏപ്രിൽ 16 വെള്ളിയാഴ്ച 4 മണിമുതൽ 6 മണിവരെയും P Townley & Sons Funeral Home ൽ (Crosslanes, Drogheda, Co Louth, A92 XN75) പൊതുജനങ്ങൾക്ക് ദർശിക്കാവുന്നതാണ്.
തുടർന്ന് ഏപ്രിൽ 17 ശനിയാഴ്ച covid-19 സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം തികച്ചും സ്വകാര്യമായ സംസ്കാര ശുശ്രൂഷകൾക്കു ശേഷം, ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ചർച്ച് ഓഫ് അയർലണ്ട് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളപ്പെടും. ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ആൻഡ് സെയിന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ റ്റി ജോർജ്ജ് സംസ്കാര ശുശ്രൂഷകൾക്കും ദിവ്യബലിക്കും നേതൃത്വം നൽകുന്നു.
പൊതുസമ്മേളനങ്ങൾ സംബന്ധിച്ച സമീപകാല സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം, അജയ് യുടെ സംസ്കാരശുശ്രൂഷകൾക്ക് വളരെ പരിമിതമായ ആളുകൾക്കേ പങ്കെടുക്കാനാകൂ. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഈ വിഷമഘട്ടത്തിൽ കൈത്താങ്ങായി നിലകൊണ്ട ഏവർക്കും നന്ദി അറിയിക്കുന്നു. പൊതു ദർശനത്തിന് എത്തുന്നവർ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.സാമൂഹിക അകലം പാലിക്കൽ, ഫെയ്‌സ് മാസ്കുകൾ തുടങ്ങിയവ അത്യാവശ്യമാണ്.
ഫ്യൂണറൽ ഹോമിന് പുറത്ത് പരമാവധി 5 ആളുകൾ മാത്രം, മറ്റുള്ളവർക്ക് കാറിനുള്ളിൽ കാത്തിരിക്കാം.ഒരേ സമയം 2 പേർക്ക് 2 മിനിറ്റ് മാത്രമേ ഫ്യൂണറൽ ഹോമിന് ഉള്ളിൽ അനുവദിക്കൂ.സെൽഫികളോ ഫോട്ടോഗ്രാഫുകളോ അനുവദനീയമല്ല.
കൂടുതൽ വിവരങ്ങൾക്ക്, ആവശ്യമെങ്കിൽ, 0894785328, 0870555906 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിലും കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം കഴിയാത്തവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 17 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ തത്സമയം കാണാനാകും.https://www.youtube.com/channel/UCTMg9_UP0PYzx5lWwOahMbQ
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…