Ireland

ഇന്നുമുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് -19 നിയന്ത്രണങ്ങൾ

പകർച്ചവ്യാധികളിൽ നിന്ന് കരകയറാനുള്ള ഗവൺമെന്റിന്റെ റോഡ്മാപ്പിന്റെ ഭാഗമായി ലഘൂകരിക്കേണ്ട നിരവധി നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ഇൻഡോർ ഹോസ്പിറ്റാലിറ്റി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ന് തുറക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഡെൽറ്റ വേരിയന്റ് വ്യാപനത്തിന്റെ പച്ഛാത്തലത്തിൽ അത്തരത്തിൽ തുറന്ന് പ്രവർത്തിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തുകയാണുണ്ടായത്.

എന്നിരുന്നാലും നിയന്ത്രണങ്ങളിൽ ചില മാറ്റങ്ങൾ വരുത്താൻ അനുമതി നൽകിയിട്ടുണ്ട്.

ഔട്ട്ഡോർ ഇവന്റുകൾ

അനുവദനീയമായ ഔട്ട്‌ഡോർ ഇവന്റുകളിൽ വർദ്ധനവ് പ്രതീക്ഷിച്ചതിലും നേരത്തെ കൊണ്ടുവന്നു. ഒട്ടുമിക്ക ഔട്ട്ഡോർ ഇവന്റുകളിലും ഇപ്പോൾ 200 പേരെ ഉൾക്കൊള്ളാനാകും. അയ്യായിരത്തിലധികം ശേഷിയുള്ള വേദികളിലെ സംഘടിത ഇവന്റുകൾക്ക് 500 പേരെ പ്രവേശിപ്പിക്കാൻ കഴിയും.

ഇന്നലെ നടന്ന ടിപ്പററി വി ക്ലെയർ മൺസ്റ്റർ സെമി ഫൈനൽ മത്സരത്തിൽ 3,000 ആരാധകർ ഉൾപ്പെടെ ആയിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു. കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നത് പ്രാവർത്തികമാക്കാനാണ് പൈലറ്റ് ഇവന്റുകൾ നടത്തുന്നത്. ഡബ്ലിനിലെ റോയൽ ഹോസ്പിറ്റൽ കിൽമെയ്ൻഹാമിൽ ശനിയാഴ്ച നടന്ന പൈലറ്റ് ഫെസ്റ്റിവലിൽ പങ്കെടുത്ത ഒരാൾക്ക് ആന്റിജൻ പരിശോധനയിൽ കോവിഡ് -19 പോസിറ്റീവ് സ്ഥിതീകരിച്ചു.

വിവാഹങ്ങൾ

ഇന്ന് മുതൽ അമ്പത് പേർക്ക് വിവാഹ സൽക്കാരങ്ങളിൽ പങ്കെടുക്കാൻ കഴിയും. സംരക്ഷണ നടപടികൾ ഉറപ്പായും പാലിക്കേണ്ടതുണ്ട്. എന്നാൽ കമ്മ്യൂണിയൻസും കൺഫിർമേഷൻസും നടത്താൻ നിലവിൽ അനുമതിയില്ല.

വാക്സിനുകളും വാക്സിനേഷൻ സന്ദർശനങ്ങളും

ഇന്ന് മുതൽ 18-34 വയസ്സിനിടയിലുള്ളവർക്ക് ജാൻസെൻ വാക്സിൻ നൽകുന്നത് നൽകി തുടങ്ങാം.

ജൂലൈ 12 തിങ്കളാഴ്ച മുതൽ, 18-34 പ്രായക്കാർക്ക് വാക്സിൻ പോർട്ടലിലൂടെ ആസ്ട്രാസെനെക്ക, ജാൻസെൻ വാക്സിൻ എന്നിവയിൽ ആവശ്യമായത് തെരഞ്ഞെടുക്കാം.

പൂർണ്ണമായുമുള്ള ഡോസ് വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ഇൻഡോർ സന്ദർശനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ഒമ്പത് മാസങ്ങളായി കോവിഡ് -19 ൽ രോഗം ഭേദപ്പെട്ട ആളുകൾക്കും ഇത് ബാധകമാണ്.

അന്തർദ്ദേശീയ യാത്ര

ജൂലൈ 19 മുതൽ ഇയു ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് അയർലണ്ടിൽ പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാൽ കൂടി ആളുകൾ അനിവാര്യമല്ലാത്ത അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കണം എന്നാണ് സർക്കാർ നിർദ്ദേശം.

Supports

ലഭ്യമായ സാമ്പത്തിക പിന്തുണയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാൻഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റിന് അപേക്ഷിക്കാനുള്ള പുതിയ സമയപരിധി ജൂലൈ 7 വരെ നീട്ടി. പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ‌ക്ക് കീഴിൽ അടച്ചതോ പരിമിതപ്പെടുത്തിയിരിക്കുന്നതോ ആയ ബിസിനസുകൾ‌ ഇന്ന്‌ മുതൽ‌ രണ്ടാഴ്ചത്തേക്ക് അധിക കോവിഡ് നിയന്ത്രണ സപ്പോർ‌ട്ട് സ്കീം പേയ്‌മെന്റുകൾക്കായി ക്ലെയിം ഉന്നയിക്കാം.
ആഴ്ചയിൽ 5,000 യൂറോ എന്ന നിയമാനുസൃത പരിധിക്ക് വിധേയമായി രണ്ടാഴ്ചത്തേക്ക് ഈ ആഴ്ച മുതൽ ഇരട്ട ആഴ്ച പേയ്‌മെന്റ് അനുവദിക്കുന്നതിനായി പദ്ധതി ഭേദഗതി ചെയ്യും.

Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

8 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

8 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago