കോവിഡ് കാലത്ത് വാക്‌സിൻ വരുന്നതിനും മുൻപ് സ്വന്തം ജീവൻതന്നെ അപകടത്തിൽ ആവുന്ന അവസ്ഥയിലും ജോലി ചെയ്ത ഹെൽത്ത് വർക്കേഴ്സിന് സർക്കാർ 1000 യൂറോ Pandemic Recognition Payment പ്രഖ്യാപിച്ചിരുന്നു. ഈ തുക HSE ജോലിക്കാർക്കെല്ലാം മാസങ്ങൾക്കു മുൻപ് തന്നെ ലഭിച്ചിരുന്നു.
എന്നാൽ പ്രൈവറ്റ് നഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച 1000 യൂറോ ഇതുവരെ ലഭിച്ചിട്ടില്ല. സർക്കാർ വാക്കു പാലിക്കാതെ തങ്ങളെ അവഗണിക്കുകയാണ് എന്ന് ആശങ്ക പ്രൈവറ്റ് മേഖലയിലെ സ്റ്റാഫുകൾക്ക് ഉണ്ടായിരുന്നു. ഈ ആശങ്ക പല മലയാളി നേഴ്സുമാരും ഫിനെഗെയിൽ പാർട്ടിയുടെ താല സൗത്ത് കൗണ്ടി കൗൺസിലർ ശ്രീ. ബേബി പെരേപ്പാടന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.
അദ്ദേഹം ഈ പ്രശ്നം Dublin Midwest ( Palmerstown, Lucan, Rathcool, Clondalkin, Saggart area) TD ആയ Emer Higgins നെ ധരിപ്പിച്ചു.
അതിനെ തുടർന്ന് TD ഈ വിഷയം പാർലമെൻറിൽ ഹെൽത്ത് മിനിസ്റ്റർ Stephen Donolly യുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് മന്ത്രി ഇക്കാര്യങ്ങളിൽ കാലതാമസം വന്നതി നെക്കുറിച്ച് അന്വേഷിക്കുമെന്നും, എത്രയും പെട്ടെന്ന് പെയ്മെന്റുകൾ പ്രൈവറ്റ് മേഖലയിലെ ഹെൽത്ത് വർക്കേഴ്സിനും വിതരണം ചെയ്യാനുള്ള കാര്യങ്ങൾ നടപ്പാക്കുമെന്നും ഉറപ്പ് നൽകി.
മന്ത്രിയുടെ ഇടപെടൽ മൂലം അധികം വൈകാതെ തന്നെ സർക്കാർ പ്രഖ്യാപിച്ച 1000യൂറോ കോവിഡ് കാലത്ത് ജോലി ചെയ്ത പ്രൈവറ്റ് മേഖലയിലുള്ളവർക്കും ലഭിച്ചു തുടങ്ങും.
*GNN NEWS IRELAND* നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…