Ireland

കോവിഡ് പെയ്മെൻറ് 1000 യൂറോ ഇതുവരെയും ലഭിക്കാത്ത പ്രൈവറ്റ് മേഖലയിലെ ഹെൽത്ത് വർക്കേഴ്സിന് സന്തോഷ വാർത്ത; കൗൺസിലർ ബേബി പെരേപാടൻറെ ഇടപെടൽ ഫലം കാണുന്നു

കോവിഡ് കാലത്ത് വാക്‌സിൻ വരുന്നതിനും മുൻപ് സ്വന്തം ജീവൻതന്നെ അപകടത്തിൽ ആവുന്ന അവസ്ഥയിലും ജോലി ചെയ്ത ഹെൽത്ത് വർക്കേഴ്സിന് സർക്കാർ 1000 യൂറോ Pandemic Recognition Payment പ്രഖ്യാപിച്ചിരുന്നു. ഈ തുക HSE ജോലിക്കാർക്കെല്ലാം മാസങ്ങൾക്കു മുൻപ് തന്നെ ലഭിച്ചിരുന്നു.

എന്നാൽ പ്രൈവറ്റ് നഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച 1000 യൂറോ ഇതുവരെ ലഭിച്ചിട്ടില്ല. സർക്കാർ വാക്കു പാലിക്കാതെ തങ്ങളെ അവഗണിക്കുകയാണ് എന്ന് ആശങ്ക പ്രൈവറ്റ് മേഖലയിലെ സ്റ്റാഫുകൾക്ക് ഉണ്ടായിരുന്നു. ഈ ആശങ്ക പല മലയാളി നേഴ്സുമാരും ഫിനെഗെയിൽ പാർട്ടിയുടെ താല സൗത്ത് കൗണ്ടി കൗൺസിലർ ശ്രീ. ബേബി പെരേപ്പാടന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.
അദ്ദേഹം ഈ പ്രശ്നം Dublin Midwest ( Palmerstown, Lucan, Rathcool, Clondalkin, Saggart area) TD ആയ Emer Higgins നെ ധരിപ്പിച്ചു.

അതിനെ തുടർന്ന് TD ഈ വിഷയം പാർലമെൻറിൽ ഹെൽത്ത് മിനിസ്റ്റർ Stephen Donolly യുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് മന്ത്രി ഇക്കാര്യങ്ങളിൽ കാലതാമസം വന്നതി നെക്കുറിച്ച് അന്വേഷിക്കുമെന്നും, എത്രയും പെട്ടെന്ന് പെയ്മെന്റുകൾ പ്രൈവറ്റ് മേഖലയിലെ ഹെൽത്ത് വർക്കേഴ്സിനും വിതരണം ചെയ്യാനുള്ള കാര്യങ്ങൾ നടപ്പാക്കുമെന്നും ഉറപ്പ് നൽകി.

മന്ത്രിയുടെ ഇടപെടൽ മൂലം അധികം വൈകാതെ തന്നെ സർക്കാർ പ്രഖ്യാപിച്ച 1000യൂറോ കോവിഡ് കാലത്ത് ജോലി ചെയ്ത പ്രൈവറ്റ് മേഖലയിലുള്ളവർക്കും ലഭിച്ചു തുടങ്ങും.

*GNN NEWS IRELAND* നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Sub Editor

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

18 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

22 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago