Ireland

അയർലണ്ട് സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ

ഈശോയുടെ അന്ത്യാത്താഴത്തിൻ്റേയും, പീഡാനുഭവത്തിൻ്റേയും , മരണത്തിൻ്റേയും, ഉത്ഥാനത്തിൻ്റേയും സ്മരണ പുതുക്കുന്ന വിശുദ്ധ വാരാചരണനുള്ള ഒരുക്കങ്ങൾ   അയർലണ്ടിലെ സീറോ മലബാർ   സഭയിൽ പൂർത്തിയായി.  എല്ലാ കുർബാന സെൻ്ററുകളിലും  ഓശാന ആചരിച്ചുകൊണ്ട് വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിച്ചു.    വിശുദ്ധ കുർബാനയുടെ സ്ഥാപനദിനമായ പെസഹ വ്യാഴാഴ്ചയിലെ തിരുകർമ്മങ്ങളുടെ സമയവിവരം പ്രസിദ്ധപ്പെടുത്തി.


ഡബ്ലിൻ സീറോ മലബാർ സഭയുടെ പത്ത് കുർബാന സെൻ്ററുകളിലും ഈ വർഷം പെസഹാ തിരുകർമ്മങ്ങൾ നടക്കും.

സോർഡ്സ് റിവർവാലി സെൻ്റ് ഫിനിയൻസ് ദേവാലയത്തിൽ വ്യാഴാഴ്ച രാവിലെ 10 മണിക്കും, ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ചൽസ് ദേവാലയത്തിൽ രാവിലെ 10:30 നും, നാവൻ ജോൺസ്ടൗൺ ചർച്ച് ഓഫ് നേറ്റിവിറ്റിയിലും ഫിബ്സ്ബൊറോ ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിലും  രാവിലെ 11 മണിക്കും,  ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കും, ബ്ലാഞ്ചാർഡ്സ്ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 330 നും,  ബ്യൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റിയി വൈകിട്ട് 4 മണിക്കും, താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇങ്കാർനേഷനിൽ വൈകിട്ട് 5 മണിക്കും, ലൂക്കൻ ഡിവൈൽ മേഴ്ചി ദേവാലയത്തിൽ വൈകിട്ട് 8 മണിക്കും പെസഹാ തിരുകർമ്മങ്ങളും കാൽകഴുകൽ ശുശൂഷയും നടക്കും.

ദുഖവെള്ളി തിരുകർമ്മങ്ങൾ ലൂക്കനിൽ രാവിലെ 7:30 നും, സ്വോർഡ്സിൽ 8 മണിക്കും, ബ്ലാക്ക്റോക്കിൽ രാവിലെ 8:30 നും ബ്ലാഞ്ചാർഡ്സ്ടൗണിൽ രാവിലെ 9 മണിക്കും, താലായിൽ രാവിലെ 10 മണിക്കും, ബ്രേയിലും, ഫിബ്സ്ബറോയിലും രാവിലെ 11 മണിക്കും, റിയാൽട്ടൊയിൽ ഉച്ചകഴിഞ്ഞ് 3 മണിക്കും നടക്കും. പോർട്ട്ലീസ് സെൻ്റ് പീറ്റേഷ്സ് അൻ്റ് പോൾസ് ദേവാലയത്തിൽ ഉച്ചയ്ക്ക് 1:30 നു കുരിശിൻ്റെ വഴി നടക്കും.

വലിയ ശനി തിരുകർമ്മങ്ങൽ ശനിയാഴ്ച് രാവിലെ 8:30 നു ബ്ലാഞ്ചാർഡ്സ്ടൗണിലും 9:30 നു താലായിലും, രാവിലെ 11 മണിക്ക് ലൂക്കനിലും നടക്കും. പുത്തൻ വെള്ളം, പുത്തൻ തീ വെഞ്ചരിപ്പ്, മാമോദീസ വൃതവാഗ്ദാനം എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച് വൈകിട്ടും ഈസ്റ്റർ ദിനത്തിലുമായി   പതിനൊന്ന് കുർബാന സെൻ്ററുകളിലും തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും.


ലോങ്ങ് ഫോർഡ്

ലോങ്ങ് ഫോർഡ് സെൻ്റ് മെൽസ് കത്തീട്രൽ ദേവാലയത്തിൽ പെസഹാ ദിനത്തിൽ രാവിലെ 11:30 നും ദു:ഖവെള്ളിയാഴ്ച വൈകിട്ട് 3:45 നു മുള്ളിങ്ങറിൽ കുരിശിൻ്റെ വഴിയും ഏപ്രിൽ 9 നു വൈകിട്ട് 3:30 നുള്ള കുർബാനയെ തുടർന്ന് ഈസ്റ്റർ ആഘോഷവും നടക്കും.

ഗാൽവേ

ഗാൽവേയിൽ ഉച്ചയ്ക്ക് 1:30 നു പെസഹാ തിരുകർമ്മങ്ങൾ നടക്കും, പീഡാനുഭവ വെള്ളി തിരുകർമ്മങ്ങൾ രാവിലെ 9:30 നും ഈസ്റ്റർ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഈസ്റ്റർ കുർബാനയും സ്നേഹവിരുന്നും നടക്കും. ഫാ. ജോജോ മാത്യു തളികസ്ഥാനം നയിക്കുന്ന വിശുദ്ധ വാര ധ്യാനം പെസാ വ്യഴം, ദുഖവെള്ളി ദിവസങ്ങളിൽ നടക്കും.

മെർവ്യൂ ഹോളി ഫാമിലി ദേവാലയത്തിലാണ് തിരുകർമ്മങ്ങൾ നടക്കുക.

കാവൻ

കാവനിൽ പെസഹാ തിരുകർമ്മങ്ങൾ വൈകിട്ട് 3:30 നു നടക്കും ദുഖവെള്ളിയാഴ്ച് 11 മണിക്ക് കുരിശിൻ്റെ വഴിയും, നേർച്ചകഞ്ഞിയും ഉണ്ടായിരിക്കും. ഏപ്രിൽ 8 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഈസ്റ്റർ കുർബാന നടക്കും

ലിമെറിക്ക്

ലിമെറിക്ക് സെൻ്റ് മേരീസ് സീറോ മാബാർ ചർച്ചിൽ പെസഹാ തിരുകർമ്മങ്ങൾ  ഉച്ചയ്ക്ക് ഒരുമണിക്കും, ദുഖവെള്ളി തിരുകർമ്മങ്ങൾ രാവിലെ 9 നും, ഉയിർപ്പ് കർമ്മങ്ങൾ ഏപ്രിൽ 8 ശനിയാഴ്ച് വൈകിട്ട് 9 മണിക്കും സെൻ്റ് പോൾസ് ദേവാലയത്തിൽ നടക്കും.

വാട്ടർഫോർഡ്

വാട്ടർഫോർഡിൽ പെസഹാ വ്യാഴാഴ്ച് വൈകിട്ട് 3:30 നും, പീഡാനുഭവ വെള്ളിയാഴ്ച് വൈകിട്ട് 6:30 നും തിരുകർമ്മങ്ങൾ നടക്കും. ഈസ്റ്റർ തിരുകർമ്മങ്ങൾ ശനിയാഴ്ച വൈകിട്ട് 4 നു നടക്കും. വാട്ടർഫോർഡ് ബിഷപ്പ് അല്ഫോൻസ് കുല്ലിനാൽ ഈസ്റ്റർ ആഘോഷങ്ങളിൽ മുഖ്യ അതിഥിയായി പങ്കെടുക്കും.  നൂടൗൺ ഡെ ല സൽ  കോളേജിലായിരിക്കും തിരുകർമ്മങ്ങൾ നടക്കുക.

ബെൽഫാസ്റ്റ്

ബെൽ ഫാസ്റ്റിൽ ഈ വർഷത്തെ വലിയ ആഴ്ച തിരുകർമ്മങ്ങൾക്ക്

സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്   മുഖ്യകാർമ്മികനായിരിക്കും.

പെസഹാ വ്യാഴ്മ് വൈകിട്ട് 5 മണിക്കും, പീഡാനുഭ വെള്ളി രാവിലെ 10 മണിക്കും തിരുകർമ്മങ്ങൾ നടക്കും. ഈസ്റ്റർ തിരുകർമ്മങ്ങൾ ഏപ്രിൽ 8 ശനിയാഴ്ച് വൈകിട്ട് 9:15 നു നടക്കും. ഈസ്റ്റർ ഞായറാഴ്ച് ഉച്ചയ്ക്ക് 12:30 നും കുർബാന ഉണ്ടായിരിക്കും.

കിൽക്കെനി

സെൻ്റ് കാനീസ് ദേവാലയത്തിൽ വൈകിട്ട് 3 മണിക്ക് പെസഹാ തിരുകർമ്മങ്ങൾ നടക്കും. ദു:ഖവെള്ളിയാഴ്ച് രാവിലെ 11:30 നും ഈസ്റ്റർ തിരുകർമ്മങ്ങൾ ശനിയാശ്ച വൈകിട്ട്  3 മണിക്കും നടക്കും.

കോർക്ക്

വിൽട്ടൻ എസ്.എം.എ യിൽ വൈകിട്ട് 4 മണിക്ക് പെസഹാ തിരുകർമ്മങ്ങൾ നടക്കും. പീഡാനുഭ വെള്ളി തിരുകർമ്മങ്ങൾ വൈകിട്ട് 4 മണിക്കും, ഈസ്റ്റർ തിരുകർമ്മങ്ങൾ ശനിയാഴ്ച വൈകിട്ട് 4:30 നും നടക്കും. 

ലെറ്റർകെനി

സെൻ്റ്. അൽ ഫോൻസാ സീറോ മലബാർ കമ്യൂണിറ്റിയുടെ പെസഹാ കർമ്മങ്ങൾ വൈകിട്ട് 4 മണിക്ക് ഐറീഷ് മാട്രിയർസ് ദേവാലയത്തിൽ നടക്കും.  പീഡാനുഭ വെള്ളി തിരുകർമ്മങ്ങൾ വൈകിട്ട് 5 മണിക്കും ഈസ്റ്റർ തിരുകർമ്മങ്ങൾ ശനിയാഴ്ച് രാത്രി 11 മണിക്കും നടക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

2 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

9 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago