Ireland

ഹോം ലോൺ സ്കീം വിപുലീകരിക്കാൻ ഭവനനിർമാണ മന്ത്രി അനുമതി തേടും

ഫസ്റ്റ് ടൈം ബയേഴ്‌സിനായി ലോക്കൽ അതോറിറ്റിയുടെ ഹോം ലോൺ സ്കീം വിപുലീകരിക്കുന്നതിന് ഹൗസിംഗ് മന്ത്രി ഡാരാഗ് ഒബ്രിയൻ സർക്കാരിൻ്റെ അനുമതി തേടും. വാസയോഗ്യമായതും പുനർനിമ്മാണ ചെലവുകൾ വഹിക്കാത്തതുമായ വീടുകൾക്ക് മാത്രമാണ് നിലവിൽ വായ്പ ലഭ്യമാകുന്നത്. പുതിയ ലോക്കൽ അതോറിറ്റി പർച്ചേസ് ആൻഡ് റിനവേഷൻ ലോണിന് ക്യാബിനറ്റ് പച്ചക്കൊടി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിൽ ആഴ്ചകൾക്കുള്ളിൽ സ്കീം ലഭ്യമാകും. ഒഴിഞ്ഞുകിടക്കുന്നതും ഉപയോഗശൂന്യവുമായ എല്ലാ വീടുകൾക്കും വായ്പ ലഭിക്കും.

ഈ പ്രോപ്പർട്ടികളും നവീകരണ ഗ്രാൻ്റുകൾ സ്വീകരിക്കുന്നതിന് യോജിച്ചതായിരിക്കും. ഒരു വസ്തുവിൻ്റെ വിപണി മൂല്യത്തിൻ്റെ 90% വരെ വായ്പയെടുക്കാൻ ലോക്കൽ അതോറിറ്റി ഹോം ലോൺ അനുവദിക്കുന്നു.ഈ ലോണുകൾക്ക് യോഗ്യത നേടുന്ന പരമാവധി വീടുകളുടെ വില, വീട് ഏത് കൗണ്ടിയിലാണ് എന്നതിനെ ആശ്രയിച്ച് €275,000 മുതൽ €360,000 വരെയാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഈ തനിനിറം ഫെബ്രുവരി 13ന്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…

4 hours ago

110 കടന്ന് യൂറോ

യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…

5 hours ago

കേരളത്തിൻ്റെ കടം താങ്ങാവുന്ന പരിധിയിയിൽ; രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…

10 hours ago

ഈ ആരോഗ്യ പ്രശ്നങ്ങളുള്ള ഡ്രൈവർമാരുടെ ഐറിഷ് ലൈസൻസ് റദ്ദാക്കും

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

23 hours ago

ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…

1 day ago

കാലിഫോർണിയയിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വ്യാപക നടപടി; 120 പേർ അറസ്റ്റിൽ

കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…

1 day ago