Ireland

അയർലണ്ട് സീറോ മലബാർ സഭയുടെ  വിലങ്ങാട്, വയനാട് ദുരിത നിവാരണ ഫണ്ട് കൈമാറി; പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഡബ്ലിൻ  : അയർലണ്ട് സീറോ മലബാർ സഭ സമാഹരിച്ച വിലങ്ങാട്, വയനാട് പ്രകൃതി ദുരന്ത ബാധിതർക്കുള്ള സഹായം താമരശേരി, മാനന്തവാടി രൂപതകളുടെ സോഷ്യൽ സർവ്വീസ് സൊസൈറ്റികൾക്ക് കൈമാറി.

അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നും  വ്യക്തികളിൽനിന്നും സമാഹരിച്ച 32680.17 യൂറോ ഉൾപ്പെടെ  യൂറോപ്പിലെ വിവിധ സഭക്കൂട്ടയ്മകൾ സമാഹരിച്ച 69838.30 യൂറോ സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ വഴി ദുരിതബാധിതർ ഉൾപ്പെടുന്ന  രൂപതകളിലേയ്ക്ക് എത്തിച്ചു.  

2024 ജൂലൈ അവസാനം വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമത്തിലെ മുണ്ടകൈ  ചൂരമല, വെള്ളാരിമല പ്രദേശങ്ങൾ അപ്പാടെ ഒലിച്ചുപോയ ദുരന്തത്തിൽ നാനൂറ്റി ഇരുപത് ആളുകൾ കൊല്ലപ്പെടുകയും അനേകരെ കാണാതാവുകയും ചെയ്തു. 1200 കോടി രൂപയുടെ നാശനഷ്ടമാണു ഈ ദുരന്തത്തിൽ ഉണ്ടായത്.  വയനാട്ടിലെ ദുരിതബാധിതർക്കുള്ള യൂറോപിലെ സീറോ മലബാർ സഭയുടെ സഹായമായി 27935.32 യൂറോ (24,99,595 രൂപ)  മാനന്തവാടി രൂപതയുടെ വയനാട് സോഷ്യൻ സർവ്വീസ് സൊസൈറ്റിക്ക് (WSS) കൈമാറി.   സൊസൈറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ സ്ഥലത്ത് ദുരന്തബാധിതർക്കായുള്ള  വീടുകളുടേയും അനുബന്ധ സൗകര്യങ്ങളുടേയും നിർമ്മാണം ആരംഭഘട്ടത്തിലാണ്.

2024 ജൂലൈമാസം കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഗ്രാമത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ഉരുൾപ്പൊട്ടലിൽ  അനേകം വീടുകളും ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളും  ഒലിച്ചുപോയിരുന്നു. തൊട്ടുമുമ്പ് വയനാട്ടിൽ നടന്ന ഉരുൾ പൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തിയതിനാൽ മരണ സംഖ്യ കുറക്കാൻ സാധിച്ചുവെന്നാലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായത്.  ദുരിത ബാധിതർക്കായി സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേഷൺ  കൈമാറിയ 41902.98  യൂറോ  (37,51,477 രൂപ) താമരശേരി  രൂപതയുടെ സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റ്  (COD) വഴി ദുരിതബാധിതരിലേയ്ക്ക് എത്തും.    നാൽപ്പത്തൊന്ന് വീടുകളാണ്   സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിലങ്ങാട് നിർമ്മിക്കാനുദ്ദേശിക്കുന്നത്. എട്ട് വീടുകളുടെ നിർമ്മാണം ആരംഭിച്ചു.  നിർമ്മാണ പ്രവർത്തനങ്ങൾക്ക്  സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തറക്കല്ലിട്ടു ഉത്ഘാടനം നിർവ്വഹിച്ചു.  സ്ഥലം ലഭ്യമാകുന്നമുറക്ക് മറ്റ് വീടുകളുടെ നിർമ്മാണം ആരംഭിക്കും.  

ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്  ദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കാൻ മന:സ്സുകാണിച്ച എല്ലാവിശ്വാസികളേയും നന്ദിയോടെ സ്മരിക്കുന്നതായി യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും, അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും അറിയിച്ചു.

Sub Editor

Recent Posts

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

17 mins ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

1 hour ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

17 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

19 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

20 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

20 hours ago