Ireland

കിൽക്കനി മലയാളി അസോസിയേഷൻ – ക്രിസ്തുമസ് പുതുവത്സര ആഘോഷം 2024

ജനപങ്കാളിത്തം കൊണ്ടും, അംഗബലം കൊണ്ടും അയർലൻഡിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ, Kilkenny Malayali Association – (KMA) എല്ലാം വർഷത്തെ പോലെയും, ഈ വർഷവും ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി സംഘടിപ്പിച്ചു. 

നവംബർ മാസം മുതൽ അസോസിയേഷൻ്റെ ഫേസ്ബുക്ക് പേജ് വഴി നടത്തപ്പെട്ട ‘KMA REELS COMPETITION 2023’-ൽ കിൽക്കനിയിലെ മികവുറ്റ കലാകാരി – കലാകാരന്മാർ പങ്കെടുക്കുകയും മത്സരത്തിൻ്റെ ജഡ്ജിംഗ് പാനലിൽ പ്രശസ്ത സിനിമാ നടനും സംവിധായകനും നിർമാതാവുമായ ശ്രീ. ഗിന്നസ് പക്രു, മികച്ച പ്രേക്ഷക പ്രശംസ നേടിയ ‘Falimi’ മലയാള സിനിമയുടെ തിരക്കഥാകൃത്ത് ശ്രീ. സാഞ്ജോ ജോസഫ്, അനുഗ്രഹീത ഗായകനായ ശ്രീ. കിഷോർ വർമ എന്നിവർ വിധികർത്താക്കളായി എത്തുകയും ചെയ്തു. കൂടാതെ KMA  അംഗങ്ങൾക്കായി ഫാൻസി ഡ്രസ്സ് മത്സരവും ഫേസ്ബുക്ക് പേജിലൂടെ നടത്തപ്പെട്ടു. 

2024 ജനുവരി ആറാം തീയതി ശനിയാഴ്ച KMA വൈസ് പ്രസിഡൻ്റ് ശ്രീ. ജോമി ജോസിൻ്റെ അധ്യക്ഷതയിൽ കിൽക്കനിയിലെ O’Loughlin  GAA Club ഹാളിൽ വെച്ച് നടത്തപ്പെട്ട ക്രിസ്തുമസ് പുതുവത്സര ആഘോഷരാവിൻ്റെ  ഉദ്ഘാടന ചടങ്ങിൽ കിൽക്കനി കൗണ്ടി കൗൺസിലർ Cllr.Joe Lyon വിശിഷ്ട അതിഥിയായും, ബഹുമാനപ്പെട്ട മലയാളി വൈദികൻ Rev:Fr. Godfrey Perera പ്രത്യേക ക്ഷണിതാവായും എത്തുകയും ചെയ്തു. 

അന്നേ ദിവസം ക്രിസ്തുമസ് കരോൾ ഗാനമത്സരം,  Cake Making Competition, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികളും നടത്തപ്പെട്ടു. തുടർന്ന് ഡബ്ലിനിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ Blue Diamondsൻ്റെ സംഗീത വിരുന്നും അരങ്ങേറി.

റിപ്പോർട്ടർ: അനിൽ ജോസഫ് രാമപുരം.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

3 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

4 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

6 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

6 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

7 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago