Ireland

ക്രാന്തി കോർക്ക് യൂണിറ്റ് മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു

ക്രാന്തി കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 4 വ്യാഴാഴ്ച കോർക്കിലെ
Rochestown Park Hotel ലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ CPI(M) കേരള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്
മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ലോക കേരള സഭാ അംഗം അഭിലാഷ് തോമസ്, അയർലണ്ട് ലെ നഴ്സിംഗ് യൂണിയനായ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) യെ പ്രതിനിധീകരിച്ച്, കൺവീനർ വര്ഗീസ് ജോയ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഷിനിത്ത് എ.കെ (ക്രാന്തി അയർലണ്ട് സെക്രട്ടറി), മനോജ് ഡി.എം (ക്രാന്തി അയർലണ്ട് പ്രസിഡന്റ്), എന്നിവർ ആശംസയും ,
മെയ് ദിന ചരിത്രത്തെയും ,വർത്തമാന ഇന്ത്യയുടെ യാഥാർഥ്യങ്ങളെക്കുറിച്ചും സ: എം. സ്വരാജ് നടത്തിയ തീഷ്ണമായ പ്രഭാഷണം ശ്രോതാക്കളിൽ ആവേശം നിറച്ചു . നിറഞ്ഞ സദസിന്റെ പിൻബലത്തോട് കൂടി ക്രാന്തി കോർക്ക് യൂണിറ്റ് സംഘടിപ്പിച്ച മെയ്ദിന അനുസ്മരണം വൻവിജയമായി. ചടങ്ങിൽ രാജു ജോർജ്, (ക്രാന്തി കോർക്ക് യൂണിറ്റ് സെക്രട്ടറി) സ്വാഗതവും, സരിൻ വി. സദാശിവൻ (ക്രാന്തി സെൻട്രൽ കമ്മിറ്റി മെമ്പർ), നന്ദിയും പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

6 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

8 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

9 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

10 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago