Ireland

ക്രാന്തിയുടെ മെയ്ദിനാഘോഷങ്ങൾക്കായി എം.സ്വരാജ് അയർലണ്ടിലെത്തി; ഡബ്ലിനിലെ അനുസ്മരണ പരിപാടി നാളെ

ഡബ്ലിൻ:  ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികൾക്കായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് അയർലണ്ടിലെത്തി. ക്രാന്തി ദേശീയ സെക്രട്ടറി എം. ഷിനിത്ത് ദേശീയ പ്രസിഡണ്ട്  മനോജ് മാന്നാത്ത് എന്നിവരുടെ നേതൃത്വത്തിൽ ക്രാന്തി കേന്ദ്രകമ്മറ്റി അംഗങ്ങളും പ്രവർത്തകരും ചേർന്ന് ഡബ്ലിൻ എയർപോർട്ടിൽ സ്വരാജിനെ സ്വീകരിച്ചു.  

നാളെ (മെയ് ഒന്നിന്) ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ(Eircode K67P5C7) വച്ച് വൈകുന്നേരം നാലുമണി മുതൽ എട്ടുമണി വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.അനുസ്മരണ സമ്മേളനത്തിൽ “മെയ്ദിന ചരിത്രവും, വർത്തമാനവും ” എന്ന വിഷയത്തിൽ എം. സ്വരാജ് മുഖ്യപ്രഭാഷണം നടത്തുന്നതാണ്. ചടങ്ങിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (എ.ഐ.സി, യുകെ – അയർലണ്ട് ) സെക്രട്ടറി ഹർസേവ് ബയിൻസ്, യുകെയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ കൈരളിയുടെ ദേശീയ സെക്രട്ടറി കുര്യൻ  ജേക്കബ് എന്നിവരും പങ്കെടുക്കുന്നതാണ്.

മെയ് നാലിന്  കോർക്കിൽ നടക്കുന്ന മെയ്ദിന പരിപാടിയിലും എം. സ്വരാജ് പങ്കെടുക്കുന്നതാണ്.

നാളത്തെ സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്ന
കലാവിരുന്നിൽ പ്രശസ്ത ഐറിഷ് കലാകാരന്മാരുടേതടക്കം വ്യത്യസ്തങ്ങളായ പ്രകടനങ്ങളും അരങ്ങേറുന്നതാണ്.

ക്രാന്തി ഡബ്ലിനിലും കോർക്കിലുമായി സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികളിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

5 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

7 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

8 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

9 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago