Ireland

മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ്-നു മാറ്റു കൂട്ടാൻ മലയാളികളുടെ സ്വന്തം ലിച്ചിയും എത്തുന്നു

കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) സംഘടിപ്പിക്കുന്ന മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ്  “Portlaoise”ൽ  ജൂലൈ 27ആം തീയതി വേദി ഒരുങ്ങുമ്പോൾ മലയാളികളുടെ സ്വന്തം ലിച്ചി എത്തുന്നു. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിന് പേരിലാണ് പിന്നീട് അന്ന രേഷ്മ രാജൻ കൂടുതലായും അറിയപ്പെടുന്നത്. അങ്കമാലി ഡയറീസിന് ശേഷം ലോനപ്പന്റെ മാമോദീസ, മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം, മമ്മൂട്ടി ചിത്രം മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങീ ചിത്രങ്ങളിലും അന്ന രാജൻ അഭിനയിച്ചു. 

രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തുവരെ നീ​ളു​ന്ന ക​ലാ​കാ​യി​ക മേ​ള​യി​ല്‍ വടംവ​ലി, തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം, ചിത്ര രചന, പഞ്ചഗുസ്തി, പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, ബൗളിംഗ്, ഷോർട്പുട്, പുഷ്അപ്, റുബിക്സ് ക്യൂബ സോൾവിങ് തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ളു​ണ്ട്. വിജയികളെ കാത്തിരിക്കുന്നതു ക്യാഷ് പ്രൈസ് മുതൽ മറ്റു ആകർഷകമായ സമ്മാനങ്ങളും.

ക്ലോഡ് 9 അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്, കു​മ്പ​ളം നോ​ര്‍​ത്തി​ന്‍റെ സം​ഗീ​ത​വി​രു​ന്ന്, ദ​ര്‍​ശ​ന്റെ ച​ടു​ല​താ​ള​ത്തി​ലു​ള്ള ഡി​ജെ എ​ന്നി​വ​യും മി​ഡ്‌​ലാ​ന്‍​ഡ് ഫെ​സി​റ്റി​നെ വേ​റി​ട്ട​താ​ക്കും. പ്ര​തി​ഭാ​ധ​ന​രാ​യ ന​ര്‍​ത്ത​ക​രെ അ​ണി​നി​ര​ത്തി മു​ദ്ര ആ​ര്‍​ട്ട്‌​സും, കു​ച്ചി​പ്പു​ടി​യു​മാ​യി ക്ലാ​സി​ക്ക​ല്‍ നൃ​ത്ത​രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ​യാ​യ സ​പ്ത രാ​മ​ന്‍ ന​മ്പൂ​തി​രി​യു​ടെ സ​പ്ത​സ്വ​ര നൃ​ത്ത​സം​ഘ​വും വേ​ദി​യി​ലെ​ത്തും.

ഭ​ക്ഷ​ണ​പ്രേ​മി​ക​ള്‍​ക്കാ​യി രൂ​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ ര​സ​ക്കൂ​ട്ടു​ക​ളൊ​രു​ക്കി ഇ​ന്ത്യ​ന്‍, ഐ​റീ​ഷ്, ആ​ഫ്രി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ മി​ഡ്‌​ലാ​ന്‍​ഡ് ഫെ​സ്റ്റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. കൂ​ടാ​തെ കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​നോ​ദ​പ​രി​പാ​ടി​ക​ളും കൗ​തു​ക​കാ​ഴ്ച്ച​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മേ​ള​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. അ​തോ​ടൊ​പ്പം മി​ത​മാ​യ നി​ര​ക്കി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. 

റി​യ​ല്‍​എ​സ്‌​റ്റേ​റ്റ് രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഹ്യും ​ഓ​ക്ഷ്‌​ണേ​ഴ്‌​സ്, സാ​ന്‍​ഡ് വു​ഡ് പോ​ര്‍​ട്ട്‌​ലീ​ഷ് എ​ന്നി​വ​രാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍. ബ്ലൂ​ചി​പ്പ് ടൈ​ല്‍​സ്, ക​വ​ര്‍ ഇ​ന്‍ എ ​ക്ലി​ക്ക് ഐ​ഇ, ടൊ​യോ​ട്ട താ​ല,ബ്ലൂ ​സ്‌​കൈ ഫി​നാ​ന്‍​ഷ്യ​ല്‍ സ​ര്‍​വീ​സ​സ് എ​ന്നി​വ​രാ​ണ് കോ ​സ്‌​പോ​ണ്‍​സേ​ഴ്‌​സ്.

അമ്മച്ചിസ് അമ്മയുടെ കൈപ്പുണ്യം, ഐ​ഡി​യ​ല്‍ സൊ​ല്യൂ​ഷ​ന്‍​സ്, മെർക്യൂറി എഞ്ചിനീയറിംഗ്, ഫി​നാ​ന്‍​ഷ്യ​ല്‍ ലൈ​ഫ്, മെറി​ഡി​യ​ന്‍ ട്രാ​വ​ല്‍ വേ​ള്‍​ഡ്, കോ​ണ്‍​ഫി​ഡ​ന്‍റ് ട്രാ​വ​ല്‍, ഇ​ബി​എ​സ്, നേ​ച്ച​ര്‍ ഫ്രെ​ഷ്, കെ​യ​ര്‍​ഡെ​ന്‍റ്, ഐ​ആ​ര്‍​എ​ല്‍​ഡി പാ​സ്‌​പോ​ര്‍​ട്ട് ആ​ന്‍​ഡ് വി​സ സ​ര്‍​വീ​സ​സ്, സ്‌​പൈ​സ് ബ​സാ​ര്‍ മു​ള്ളിം​ഗ​ര്‍, ക​ഫെ ഡി ​ലീ​ഷ്, റീ​ഗ​ന്‍ ഫാ​ര്‍​മ​സി എ​ന്നി​വ​രാ​ണ് മ​റ്റ് സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍.

ലൊ​ക്കേ​ഷ​ന്‍: ജി​എ​എ ക്ല​ബ് പോ​ര്‍​ട്ട്‌​ലീ​ഷ്. എ​യ​ര്‍​കോ​ഡ്: ആ​ര്‍32 വൈ160. (​എം7 എ​ക്‌​സി​റ്റ് 16 ല്‍ ​നി​ന്നും മൂ​ന്ന് മി​നി​ട്ട് മാ​ത്രം). അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ വി​ശേ​ഷി​ച്ചും മ​ല​യാ​ളി​ക​ളെ മി​ഡ്‌​ലാ​ന്‍​ഡ് ഫെ​സ്റ്റ് ഉ​ത്സ​വ് -2024ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 

പ്രീ​ത – 0899612283, ബി​ജു – 0877695877, വി​നോ​ദ് – 0876282220, റൂ​ബെ​ന്‍ – 0892540535.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

19 hours ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

23 hours ago

പൂർണമായ ഫീസ് ഇളവും 10,000 യൂറോ സ്റ്റൈപന്റും നേടി അയർലണ്ടിൽ പഠനം; ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ഉറപ്പാക്കാം Just Right Consultancy വഴി

അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…

23 hours ago

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

2 days ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

2 days ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

2 days ago