Ireland

ആവേശലഹരി പതഞ്ഞു പൊങ്ങിയ വാട്ടർഫോർഡിലെ മസാല കോഫിയുടെ സംഗീതനിശ കാണികൾക്ക് നവ്യാനുഭവമായി

വാട്ടർഫോർഡ് : സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ മസാല കോഫിയുടെ വാട്ടർഫോർഡിലെ മ്യൂസിക് നൈറ്റ്  അവിസ്മരണീയമായി. വാട്ടർഫോർഡ് ടവർ ഹോട്ടൽ സാക്ഷ്യം വഹിച്ചത് .

സംഗീതപ്രേമികളുടെ കണ്ണും കാതും മനസ്സും ഒരുപോലെ നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾക്കാണ്. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിക് നൈറ്റ് അത്യധികം ആവേശത്തോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. 

സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അയർലണ്ടിൽ നാല് വേദികളിലായി സംഘടിപ്പിച്ച സംഗീതനിശ  വാട്ടർഫോർഡിൽ ഫെബ്രുവരി രണ്ടിനാണ് അരങ്ങേറിയത്. വാട്ടർഫോഡിൽ നിന്നും സമീപ കൗണ്ടികളിൽ നിന്നും ഇരമ്പി എത്തിയ സംഗീത പ്രേമികൾ കൂടെപ്പാടിയും ആർത്ത് വിളിച്ചും നൃത്തമാടിയും സംഗീതാസ്വാദനം പലതലത്തിൽ അനുഭവവേദ്യമാക്കി.

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് അനൂപ് ജോൺ സ്വാഗതവും മീഡിയ കൺവീനർ ഷാജു ജോസ് കൃതജ്ഞതയും അറിയിച്ചു.

ആവേശം അലകടലായി മാറിയ മസാല കോഫിയുടെ മാന്ത്രിക സംഗീത പരിപാടി അവസാനിക്കുമ്പോഴും പ്രായ ഭേദമന്യേ കാണികളെല്ലാവരും വീണ്ടും വീണ്ടും എന്നാർത്തു വിളിക്കുന്നുണ്ടായിരുന്നു

വാട്ടർഫോർഡ് മലയാളി  അസോസിയേഷൻറെ പ്രവർത്തന പന്ഥാവിലെ മറ്റൊരു പൊൻതൂവൽ കൂടിയായി മസാല കോഫി സംഗീതനിശയുടെ വിജയം. മ്യൂസിക് നൈറ്റ് ആവേശത്തോടെ നെഞ്ചേറ്റിയ മുഴുവൻ സംഗീത പ്രേമികളോടും അസോസിയേഷൻറെ കമ്മിറ്റി സ്നേഹനിർഭരമായ നന്ദി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

9 mins ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

1 hour ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

17 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

19 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

20 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

20 hours ago