Ireland

മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2026’ ജൂലൈ 4ന് പോർട്ട്ലീഷിൽ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന് പോർട്ട്‌ലീഷ് റഗ്ബി ക്ലബ്ബിൽ അരങ്ങേറും. മുഖാതിഥിയായി മലയാളികളുടെ പ്രിയ നായിക ഭാവന എത്തുന്നു. സംഗീതവും നൃത്തംവും വിനോദവും ഒന്നിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

മേളയുടെ ഭാഗമായി റീൽസ് മത്സരം, ഫാഷൻ ഷോ, പെനാൽറ്റി ഷൂട്ട് ഔട്ട്, ബൗളിംഗ് മത്സരം, ഓൾ അയർലണ്ട് ടഗ് ഓഫ് വാർ, പെൻസിൽ ഡ്രോയിങ് & കളറിംഗ് മത്സരം എന്നിവയുൾപ്പെടെ നിരവധി മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. വിജയികൾക്കായി ആകർഷകമായ പാരിതോഷികങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജെ സനാഹ്, മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ എന്നിവരും മേളയുടെ എത്തും.

കുട്ടികൾക്കും മുതിർന്നവർക്കുമായി റൈഡുകൾ, ഫുഡ് കോർട്ട്, ഐസ്‌ക്രീം വാൻ, തത്സമയ സംഗീതം, നൃത്തപരിപാടികൾ എന്നിവയും മേളയുടെ പ്രധാന ആകർഷണങ്ങളാണ്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നടക്കുന്ന പരിപാടിയിലേക്ക് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കും. പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: PROGRAM BOOKING ASHA: +353 87 692 7136, STALL BOOKING SREERAJ: +35389479 7716

കാർ പാർക്കിംഗ് ബുക്ക്‌ ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ടൊവിനോ തോമസ് നായകനായ ‘മുൻപേ’  ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ

ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…

5 hours ago

ലുവാസ് ട്രാമുകളിൽ ‘ട്രാപ്പ് ആൻഡ് ഡ്രാഗ്’ അപകടങ്ങൾ തടയാൻ പുതിയ സാങ്കേതികവിദ്യ വേണമെന്ന് ആവശ്യം

ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…

6 hours ago

Help to Buy പദ്ധതിക്കായി അപേക്ഷിച്ച പകുതിയോളം പേർക്ക് സാമ്പത്തിക സഹായം ലഭിച്ചില്ല

അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…

8 hours ago

കൃപാസനം അയർലൻഡ് വാർഷിക അഖണ്ഡ ജപമാല ഒക്ടോബർ 24-ന്

Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…

1 day ago

അയർലണ്ടിൽ വൈദ്യുതി നിരക്ക് വീണ്ടും ഉയരും; സെപ്റ്റംബറിൽ Pinergy 7.6% വർധന പ്രഖ്യാപിച്ചു

അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…

1 day ago

നീലക്കണ്ണകളുള്ളൊരു വെൺമേഘപക്ഷി… ലോ ആൻ്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…

1 day ago