അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന് പോർട്ട്‌ലീഷ് റഗ്ബി ക്ലബ്ബിൽ അരങ്ങേറും. മുഖാതിഥിയായി മലയാളികളുടെ പ്രിയ നായിക ഭാവന എത്തുന്നു. സംഗീതവും നൃത്തംവും വിനോദവും ഒന്നിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

മേളയുടെ ഭാഗമായി റീൽസ് മത്സരം, ഫാഷൻ ഷോ, പെനാൽറ്റി ഷൂട്ട് ഔട്ട്, ബൗളിംഗ് മത്സരം, ഓൾ അയർലണ്ട് ടഗ് ഓഫ് വാർ, പെൻസിൽ ഡ്രോയിങ് & കളറിംഗ് മത്സരം എന്നിവയുൾപ്പെടെ നിരവധി മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. വിജയികൾക്കായി ആകർഷകമായ പാരിതോഷികങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജെ സനാഹ്, മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ എന്നിവരും മേളയുടെ എത്തും.

കുട്ടികൾക്കും മുതിർന്നവർക്കുമായി റൈഡുകൾ, ഫുഡ് കോർട്ട്, ഐസ്‌ക്രീം വാൻ, തത്സമയ സംഗീതം, നൃത്തപരിപാടികൾ എന്നിവയും മേളയുടെ പ്രധാന ആകർഷണങ്ങളാണ്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നടക്കുന്ന പരിപാടിയിലേക്ക് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കും. പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: PROGRAM BOOKING ASHA: +353 87 692 7136, STALL BOOKING SREERAJ: +35389479 7716
കാർ പാർക്കിംഗ് ബുക്ക് ചെയ്യാം.



Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































