അയർലണ്ട് ഗാർഡ സേനയിലെ പുതിക്കിയ യൂണിഫോം ഇന്ന് മുതൽ പ്രാബാല്യത്തിൽ. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ നിലവിൽ ധരിക്കുന്ന ഷർട്ടിന് പകരം നീല പോളോ ഷർട്ടാണ് ധരിക്കേണ്ടത്. സേനയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് യൂണിഫോം ഔദ്യോഗികമായി മാറ്റുന്നത്.
യൂണിഫോമിന്റെ തൊപ്പി ഒഴികെയുള്ള ഭാഗങ്ങൾ ഗാർഡ ചിഹ്നം വഹിക്കുന്നു.അതേസമയം നിലവിലുള്ള ഷർട്ടുകളും ടൈകളും ഉണ്ടാകില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഗാർഡ, സെർജന്റ്, ഇൻസ്പെക്ടർ എന്നീ റാങ്കുകളുള്ള സേനയിലെ ഏകദേശം 13,000 അംഗങ്ങൾക്ക് പുതിയ യൂണിഫോം എത്തിച്ചു.മതപരവും സാംസ്കാരികവുമായ കാരണങ്ങളാൽ ഔദ്യോഗിക ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നയങ്ങൾ മുമ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. തലപ്പാവ്, കുഫികൾ, ടോപ്പികൾ, കിപ്പകൾ അല്ലെങ്കിൽ ഹിജാബുകൾ എന്നിവ അനുവദിച്ചു.
പുതിയ യൂണിഫോം തീരുമാനിക്കുമ്പോൾ ആദ്യം മുതൽ തന്നെ ചെലവിനേക്കാൾ ഗുണമേന്മയ്ക്കായിരുന്നു മുൻഗണനയെന്ന് അടുത്ത വിർത്തങ്ങൾ അറിയിച്ചു. അയർലണ്ടിലെ പോലീസിംഗിന്റെ ഭാവിയെക്കുറിച്ചുള്ള റിപ്പോർട്ടിലെ പ്രധാന ശുപാർശയായിരുന്നു പുതുക്കിയ യൂണിഫോം
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…