Ireland

‘നൃത്താഞ്‌ജലി & കലോത്സവം 2020’ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ശ്രീനാഥ്, ഗായത്രി വര്‍മ്മ തുടങ്ങിയവര്‍ ജഡ്ജിംഗ് പാനലില്‍

ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ പതിനൊന്നാമത് ‘നൃത്താഞ്ജലി & കലോത്സവം 2020 ‘ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ്‌ നടത്തപ്പെടുന്നത്. 2021 ജനുവരി 9, 10 ദിവസങ്ങളില്‍ നടത്തപ്പെടുന്ന മത്സരങ്ങള്‍ക്ക് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ശ്രീനാഥ്, ഗായത്രി വര്‍മ്മ, സുദര്‍ശന്‍ കെ ഹരിതജാലകം, ഹരി നമ്പൂതിരി, ഡോ.സോജി അലക്സ് തച്ചങ്കരി, സുനില്‍ ഗാര്‍ഗ്യന്‍, അര്‍പിത് അനൂപ് ഡിസൂസ, ഷിന്റോ ബനഡിക്റ്റ്, ഏഞ്ചല്‍ രശ്മി ഡിസൂസ തുടങ്ങി ‌ വിധികര്‍ത്താക്കള്‍. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്കായുള്ള പ്രസംഗ മത്സര വിഷയങ്ങള്‍.

Juniors : ‘The pros and cons of online education in comparison to classroom education
Seniors :’The influence and reach of the media has become far too powerful

സബ്ജൂനിയര്‍ വിഭാഗത്തില്‍ ആക്ഷന്‍ സോങ്ങ്, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോങ്ങ്, കവിതാ പാരായണം, പ്രസംഗം – ഇംഗ്ലീഷ്, സിനിമാറ്റിക് ഡാന്‍സ്,  എന്നീ മത്സരങ്ങളാണ്‌ ഇത്തവണ നടത്തപ്പെടുന്നത്.

www.nrithanjali.com വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസായ 5 യൂറോ അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് :

King Kumar Vijayarajan0872365378
Silvia – 0877739792
Sajesh Sudarsanan 0833715000  

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

7 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

19 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago