Ireland

ശമ്പള തർക്കം രൂക്ഷം: നോർത്ത് അയർലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ പണിമുടക്കുന്നു

നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച സമരം ചൊവ്വാഴ്ച രാവിലെ 6.59 വരെ തുടരും. ആശുപത്രികളിലും ജനറൽ പ്രാക്ടീഷണർ (GP) സേവനങ്ങളിലും ക്ലിനിക്കൽ പരിശീലനത്തിലുള്ള യോഗ്യത നേടിയ ഡോക്ടർമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ആഴ്ച കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും നടത്തിയ സമരത്തിന് പിന്നാലെയാണ് പുതിയ പ്രതിഷേധം.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

2025-26 ലെ ജനറൽ മെഡിക്കൽ സർവീസസ് (GMS) കരാർ ആരോഗ്യവകുപ്പ് ഏകപക്ഷീയമായി നടപ്പാക്കിയതിനെതിരെ നോർത്ത് അയർലണ്ടിലെ എല്ലാ ഡോക്ടർമാരും തർക്കത്തിലാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) അറിയിച്ചു. ബി.എം.എയുടെ നോർത്ത് അയർലണ്ട് റെസിഡന്റ് ഡോക്ടേഴ്‌സ് കമ്മിറ്റി ചെയർമാൻ ഡോ. സ്റ്റീവൻ മോണ്ട്ഗോമറി പറഞ്ഞു: “2008 മുതൽ റെസിഡന്റ് ഡോക്ടർമാരുടെ ശമ്പളത്തിന് 20 ശതമാനം വരെ മൂല്യത്തകർച്ച സംഭവിച്ചിട്ടുണ്ട്. കൂടാതെ, യുകെയിലെ മറ്റ് പ്രദേശങ്ങളിലെയും അയർലണ്ട് റിപ്പബ്ലിക്കിലെയും ഡോക്ടർമാരെ അപേക്ഷിച്ച് ഞങ്ങൾ പിന്നിലാണ്.”

രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും, മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളും തേടി യുവ ഡോക്ടർമാർ ആരോഗ്യ സേവനം വിട്ടുപോകുന്നതും ആരോഗ്യ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോഗ്യ മന്ത്രി മൈക്ക് നെസ്ബിറ്റ് സമരത്തിൽ നിരാശ പ്രകടിപ്പിച്ചു. ഭൂരിഭാഗം ആരോഗ്യ സേവനങ്ങളും സാധാരണ നിലയിൽ തുടരുമെന്നും, നിശ്ചയിച്ചിട്ടുള്ള ചികിത്സാ-പരിശോധനാ അപ്പോയിന്റ്മെന്റുകൾ മാറ്റിയിട്ടുണ്ടെങ്കിൽ മാത്രമേ രോഗികളെ നേരിട്ട് അറിയിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വതന്ത്ര ഡോക്ടേഴ്സ് ആൻഡ് ഡെന്റിസ്റ്റ്സ് പേ റിവ്യൂ ബോഡി ശുപാർശ ചെയ്ത ശമ്പളവർധന നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെങ്കിലും, സ്റ്റോർമോണ്ട് മന്ത്രിസഭ വാർഷിക ബജറ്റ് അംഗീകരിച്ച ശേഷമേ അത് സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു. സമരത്തിന് നോർത്ത് അയർലണ്ടിലെ ആകെ ഡോക്ടർമാരിൽ 24.8 ശതമാനം പേരുടെ മാത്രമാണ് പിന്തുണയെന്നും, തുടർച്ചയായ ആരോഗ്യസേവനം ഉറപ്പാക്കാൻ ജോലിയിൽ തുടരുന്ന ഡോക്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ശമ്പളവർധനയായി 3.5 ശതമാനം ശുപാർശ ചെയ്തിട്ടുണ്ടെന്നും, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റെസിഡന്റ് ഡോക്ടർമാർക്ക് ശരാശരി 30 ശതമാനം ശമ്പളവർധന ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

2 hours ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

4 hours ago

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് മാതൃകയായി സാറ ഹക്കബി സാൻഡേഴ്‌സ്

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്താൻ വഴികാട്ടിയാവുകയാണ് ആർക്കൻസാസ് ഗവർണർ സാറ ഹക്കബി…

4 hours ago

ഫോർട്ട് വർത്തിൽ വാഹനാപകടം; പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക്  ദാരുണാന്ത്യം

ഡാളസ്: ഫോർട്ട് വർത്തിൽ  ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ 14-നായിരുന്നു…

4 hours ago

മൂന്നു ചെറുപ്പക്കാർ വ്യത്യസ്ഥ ഭാവങ്ങൾ; ‘തേവർ’ ഫസ്റ്റ് ലുക്ക് എത്തി

പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ. ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്.വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്.തേവർ…

5 hours ago

ആരതി ഷാ എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

സാന്താ ക്ലാര (കാലിഫോർണിയ): എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ ആരതി ഷാ.നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്,…

6 hours ago