Ireland

ആപ്പ് പ്രശ്‌നങ്ങൾക്ക് ശേഷം ടോയ് ഷോ അപ്പീലിന് Revolut സ്ഥാപകൻ 1.1 മില്യൺ യൂറോ വരെ വാഗ്ദാനം ചെയ്തു

വെള്ളിയാഴ്ച രാത്രി ബാങ്കിംഗ് ആപ്പിൽ ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിട്ടതിനെത്തുടർന്ന്, Revolut സ്ഥാപകൻ Vlad Yatsenko 100,000 യൂറോ സംഭാവന ചെയ്യുകയും 1 മില്യൺ യൂറോ വരെ Late Late Toy Show അപ്പീലിനായി വാഗ്ദാനം ചെയ്യുകയും ചെയ്തു.

RTÉ പ്രോഗ്രാമിന്റെ പല പ്രേക്ഷകരും ആപ്പ് ക്രാഷുചെയ്യുന്നതിനാൽ ഇവന്റിനായി Revolut-ൽ സജ്ജീകരിച്ച ഒരു ഫങ്ങ്ഷനിലൂടെ പണം സംഭാവന ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ബ്ലാക്ക് ഫ്രൈഡേയുടെ ഫലമായി അനുഭവപ്പെട്ട തിരക്ക് മൂലമാണ് ലേറ്റ് ലേറ്റ് ടോയ് ഷോ അപ്പീലിന് മുമ്പായിപ്രശ്‌നങ്ങൾ ഉണ്ടായതെന്ന് മറ്റ് പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്‌ച രാത്രി ചില സർവീസുകൾ പൂർണമായി ലഭ്യമല്ലാതായപ്പോൾ മറ്റുള്ളവ മന്ദഗതിയിലായി. ചില ഉപഭോക്താക്കൾക്ക് ആപ്പിൽ സൈൻ ഇൻ ചെയ്യാൻ കഴിഞ്ഞില്ല, മറ്റുള്ളവർക്ക് കാർഡ് പേയ്‌മെന്റുകൾ നടത്താനായില്ല. ചില ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് കാർഡുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യാനോ അക്കൗണ്ടുകൾ ടോപ്പ് അപ്പ് ചെയ്യാനോ കഴിയുന്നില്ലെന്നും കണ്ടെത്തി. കറൻസി വിനിമയത്തെയും ഇത് ബാധിച്ചു. കമ്പനിയുടെ സിസ്റ്റം സ്റ്റാറ്റസ് പേജ് ആറ് സേവനങ്ങളെ ഭാഗികമായെങ്കിലും തടസ്സം ബാധിച്ചതായി കാണിച്ചു.

“ നിലവിൽ ഞങ്ങളുടെ ആപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഉണ്ട്. ഇത് എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുകയാണ്. അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു” എന്ന് Revolut ന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വെള്ളിയാഴ്ച പ്രഖാപിച്ചു. ആപ്പിന് 1.5 ദശലക്ഷം ഐറിഷ് ഉപഭോക്താക്കളുണ്ടെന്നാണ് ഫിൻടെക് കമ്പനി വ്യക്തമാക്കിയത്.

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

7 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

8 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

10 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

17 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago