Ireland

അയർലണ്ട്- ഇന്ത്യൻ വിമാന യാത്രികർക്ക് നിർദ്ദേശങ്ങളുമായി ഓസ്ക്കാർ ട്രാവൽസ്

ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും ഭാഗങ്ങളിൽ ഉടനീളമുള്ള നിലവിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങളിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാതലത്തിൽ ഓസ്ക്കാർ ട്രാവൽസ് തങ്ങളുടെ ഉപഭോക്താക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പാകിസ്ഥാൻ വ്യോമാതിർത്തി ഇപ്പോൾ അടച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പുതിയ വ്യോമയാന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ജമ്മു, ശ്രീനഗർ, ലേ, ചണ്ഡീഗഡ്, അമൃത്‌സർ, ജോധ്പൂർ, രാജ്‌കോട്ട് എന്നിവയുൾപ്പെടെ 24 വിമാനത്താവളങ്ങൾ മെയ് 15 ന് പുലർച്ചെ 5:29 വരെ സിവിലിയൻ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

https://www.instagram.com/p/DJd8awSikKc/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

തിരഞ്ഞെടുത്ത ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്ന ഡൽഹി എയർപോർട്ട് പോലുള്ള പ്രധാന കേന്ദ്രങ്ങളിൽ എയർപോർട്ട് അധികൃതർ കർശനമായ ചെക്ക്-ഇൻ, സുരക്ഷാ പ്രക്രിയകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ യാത്ര പുറപ്പെടുന്നതിന് 3-4 മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്തിച്ചേരാനും തങ്ങളുടെ എയർലൈനുമായി നേരിട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഓസ്‌കാർ ട്രാവൽസ് എല്ലാ അപ്‌ഡേറ്റുകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ഞങ്ങളുടെ പങ്കാളികളുമായി ഏകോപിപ്പിക്കുകയും ആവശ്യമുള്ളിടത്ത് ഇതര യാത്രാ പദ്ധതികൾ ക്രമീകരിക്കുകയും ചെയ്യുന്നു. ഇന്ത്യ പാക് വെടനിർത്തൽ പ്രാബല്യത്തിൽവന്നതോടെ വരും ദിവസങ്ങളിൽ വ്യോമയാന മേഖലയിൽ കൂടുതൽ മാറ്റങ്ങൾ പ്രഖ്യാപിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഓസ്‌കാർ ട്രാവൽസ് യാത്രക്കാരെ സമയബന്ധിതമായി അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മറ്റ് സഹായങ്ങൾക്കും ഓസ്‌കാർ ട്രാവൽസ് ടീം അംഗങ്ങളുമായി എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ബന്ധപ്പെടാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

9 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

11 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

17 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

22 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

22 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

23 hours ago