ഡബ്ലിൻ: നോർത്ത് ഡബ്ലിന് രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ലഭിക്കുന്നു. അവയിലൊന്ന് 24 മണിക്കൂറും സർവീസ് നടത്തുന്നതാണ്. Go-Ahead Irelandന്റെ N6 റൂട്ട് Beaumont Hospital വഴി Finglasനെയും Howth Junctionനെയും ബന്ധിപ്പിക്കും. ഈ സർവീസ് യാത്രക്കാരെ നഗരമധ്യത്തിലൂടെ കടന്നുപോകാനും അവസരമൊരുക്കും.
Blanchardstown ഷോപ്പിംഗ് സെന്ററിനെ പോയിന്റ് വില്ലേജുമായി Finglas, DCU വഴി ബന്ധിപ്പിക്കുന്ന N4 ലൂടെ ഡബ്ലിൻ ബസ് ഇപ്പോൾ 24 മണിക്കൂർ സർവീസ് നടത്തും.
ഗതാഗത മന്ത്രി Eamon Ryan ഈ രണ്ട് സേവനങ്ങളെയും ഗെയിം ചേഞ്ചർ എന്ന് ലേബൽ ചെയ്തു. “ബസ്കണക്ട്സ് എന്ന അഭിലാഷ പദ്ധതിയുടെ മറ്റൊരു നേട്ടം ഈ ലോഞ്ച് അടയാളപ്പെടുത്തുന്നു. ഈ പുതിയ സേവനങ്ങൾ നഗരത്തിന്റെ വടക്കുഭാഗത്തുള്ള പ്രദേശങ്ങളെ മികച്ച രീതിയിൽ ബന്ധിപ്പിക്കും. ഇത് കൂടുതൽ യാത്രക്കാരെ അവരുടെ എല്ലാ ആവശ്യങ്ങൾക്കും പൊതുഗതാഗതത്തെ ആശ്രയിക്കാൻ പ്രാപ്തമാക്കുകയും നമ്മുടെ റോഡുകളിൽ കാറുകളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്യും” എന്നും അദ്ദേഹം പ്രതികരിച്ചു.
പ്രവൃത്തിദിവസങ്ങളിലും ശനിയാഴ്ചകളിലും N4, N6 എന്നിവയിൽ ഓരോ 10 മിനിറ്റിലും ബസുകൾ സർവീസ് നടത്തും. ഞായറാഴ്ചകളിൽ പകൽ സമയത്ത് ഓരോ 15 മിനിറ്റിലും ഞായറാഴ്ച വൈകുന്നേരങ്ങളിൽ ഓരോ 20 മിനിറ്റിലും ബസുകൾ സർവീസ് നടത്തും. N4 ഓവർനൈറ്റ് സർവീസ് ഓരോ 30 മിനിട്ടിടവിട്ടും എല്ലാ രാത്രികളിലും പ്രവർത്തിക്കും.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…