gnn24x7

നോർത്ത് ഡബ്ലിന് രണ്ട് പുതിയ ബസ് സർവീസുകൾ കൂടി

0
519
gnn24x7

ഡബ്ലിൻ: നോർത്ത് ഡബ്ലിന് രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ലഭിക്കുന്നു. അവയിലൊന്ന് 24 മണിക്കൂറും സർവീസ് നടത്തുന്നതാണ്. Go-Ahead Irelandന്റെ N6 റൂട്ട് Beaumont Hospital വഴി Finglasനെയും Howth Junctionനെയും ബന്ധിപ്പിക്കും. ഈ സർവീസ് യാത്രക്കാരെ നഗരമധ്യത്തിലൂടെ കടന്നുപോകാനും അവസരമൊരുക്കും.

Blanchardstown ഷോപ്പിംഗ് സെന്ററിനെ പോയിന്റ് വില്ലേജുമായി Finglas, DCU വഴി ബന്ധിപ്പിക്കുന്ന N4 ലൂടെ ഡബ്ലിൻ ബസ് ഇപ്പോൾ 24 മണിക്കൂർ സർവീസ് നടത്തും.

ഗതാഗത മന്ത്രി Eamon Ryan ഈ രണ്ട് സേവനങ്ങളെയും ഗെയിം ചേഞ്ചർ എന്ന് ലേബൽ ചെയ്തു. “ബസ്‌കണക്‌ട്‌സ് എന്ന അഭിലാഷ പദ്ധതിയുടെ മറ്റൊരു നേട്ടം ഈ ലോഞ്ച് അടയാളപ്പെടുത്തുന്നു. ഈ പുതിയ സേവനങ്ങൾ നഗരത്തിന്റെ വടക്കുഭാഗത്തുള്ള പ്രദേശങ്ങളെ മികച്ച രീതിയിൽ ബന്ധിപ്പിക്കും. ഇത് കൂടുതൽ യാത്രക്കാരെ അവരുടെ എല്ലാ ആവശ്യങ്ങൾക്കും പൊതുഗതാഗതത്തെ ആശ്രയിക്കാൻ പ്രാപ്‌തമാക്കുകയും നമ്മുടെ റോഡുകളിൽ കാറുകളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്യും” എന്നും അദ്ദേഹം പ്രതികരിച്ചു.

പ്രവൃത്തിദിവസങ്ങളിലും ശനിയാഴ്ചകളിലും N4, N6 എന്നിവയിൽ ഓരോ 10 മിനിറ്റിലും ബസുകൾ സർവീസ് നടത്തും. ഞായറാഴ്ചകളിൽ പകൽ സമയത്ത് ഓരോ 15 മിനിറ്റിലും ഞായറാഴ്ച വൈകുന്നേരങ്ങളിൽ ഓരോ 20 മിനിറ്റിലും ബസുകൾ സർവീസ് നടത്തും. N4 ഓവർനൈറ്റ് സർവീസ് ഓരോ 30 മിനിട്ടിടവിട്ടും എല്ലാ രാത്രികളിലും പ്രവർത്തിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here