gnn24x7

8.7 ശതമാനം വളർച്ച നേടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ

0
370
gnn24x7

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം വളർച്ച നേടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ.) ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2020-21-ൽ ഇന്ത്യയുടെ ജി.ഡി.പി. (മൊത്ത ആഭ്യന്തര ഉത്പാദനം) 6.6 ശതമാനമായിരുന്നു. ഇതിൽനിന്നാണ് 2021-22-ൽ ജി.ഡി.പി. 8.7 ശതമാനം വളർച്ച നേടിയത്.അതേസമയം എട്ട് കോർ ഇൻഡസ്ട്രികളുടെ കംബൈൻഡ് ഇൻഡക്സ് 2022 ഏപ്രിലിൽ 143.2 ശതമാനമാണ്.

2021 ഏപ്രിളിൽ ഉള്ളതിനെ അപേക്ഷിച്ച് 8.4 ശതമാനം വളർച്ചയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി പ്രോഡക്ട്സ്, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണ് എട്ട് കോർ ഇൻഡസ്ട്രികൾ.2021-22 സാമ്പത്തികവർഷം, ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ 4.1 ശതമാനമാണ് ജി.ഡി.പി. വളർന്നത്. തൊട്ടുമുൻപത്തെ പാദത്തിൽ ഇന്ന് 5.4 ശതമാനമായിരുന്നു.

അതേസമയം 2.5 ശതമാനമായിരുന്നു 2020-21 സാമ്പത്തിക വർഷത്തിൽ ജനുവരി മാർച്ച് പാദത്തിലെ ജി.ഡി.പി. വളർച്ചയെന്നും എൻ.എസ്.ഒയുടെ കണക്കുകൾ വ്യക്തമാക്കുന്നു.2022-ന്റെ ആദ്യ മൂന്നുമാസങ്ങളിൽ ചൈനയുടെ സാമ്പത്തികവളർച്ച 4.8 ശതമാനമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here