ശനിയാഴ്ച അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് യാത്ര ചെയ്ത ആൾക്ക് മീസിൽസ് ബാധ സ്ഥിരീകരിച്ചു. വിമാനത്തിൽ ഇയ്യാൾക്കൊപ്പം യാത്ര ചെയ്ത നിരവധി യാത്രക്കാർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി.2024 മാർച്ച് 9 ശനിയാഴ്ച രാവിലെ 6:30 ന് അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് എത്തിയ ഇത്തിഹാദ് എയർവേയ്‌സ് വിമാനമായ EY45 ൽ യാത്ര ചെയ്ത ചില യാത്രക്കാരോട് HSEയുമായി ബന്ധപ്പെടണമെന്ന് പബ്ലിക് ഹെൽത്ത് വിഭാഗം അറിയിച്ചു.നൂറുകണക്കിനു യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
യാത്രക്കാരിൽ ഗർഭിണികളോ, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളോ, 12 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളോ ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ പ്രാദേശിക എച്ച്എസ്ഇ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് ഹെൽത്ത് അല്ലെങ്കിൽ HSELive (ഫ്രീഫോൺ 1800 700 700 അല്ലെങ്കിൽ 00 353 1 240 8787) എന്ന നമ്പറിൽ ബന്ധപ്പെടുക.
ഈ വർഷം അയർലണ്ടിൽ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മീസിൽസ് കേസാണിത്. വെസ്റ്റ്‌മീത്തിൽ 40 വയസ്സ് പ്രായമുള്ള ഒരാളാണ് മീസിൽസ് ബാധിച്ച് മരിച്ചു. പടിഞ്ഞാറൻ അയർലൻഡിൽ ഒരു കൗമാരക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…