gnn24x7

ഡബ്ലിനിലെത്തിയ വിമാന യാത്രക്കാരന് മീസിൽസ് സ്ഥിരീകരിച്ചു; സഹ യാത്രക്കാർക്ക് മുന്നറിയിപ്പ്

0
380
gnn24x7

ശനിയാഴ്ച അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് യാത്ര ചെയ്ത ആൾക്ക് മീസിൽസ് ബാധ സ്ഥിരീകരിച്ചു. വിമാനത്തിൽ ഇയ്യാൾക്കൊപ്പം യാത്ര ചെയ്ത നിരവധി യാത്രക്കാർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി.2024 മാർച്ച് 9 ശനിയാഴ്ച രാവിലെ 6:30 ന് അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് എത്തിയ ഇത്തിഹാദ് എയർവേയ്‌സ് വിമാനമായ EY45 ൽ യാത്ര ചെയ്ത ചില യാത്രക്കാരോട് HSEയുമായി ബന്ധപ്പെടണമെന്ന് പബ്ലിക് ഹെൽത്ത് വിഭാഗം അറിയിച്ചു.നൂറുകണക്കിനു യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

യാത്രക്കാരിൽ ഗർഭിണികളോ, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളോ, 12 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളോ ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ പ്രാദേശിക എച്ച്എസ്ഇ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് ഹെൽത്ത് അല്ലെങ്കിൽ HSELive (ഫ്രീഫോൺ 1800 700 700 അല്ലെങ്കിൽ 00 353 1 240 8787) എന്ന നമ്പറിൽ ബന്ധപ്പെടുക.

ഈ വർഷം അയർലണ്ടിൽ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മീസിൽസ് കേസാണിത്. വെസ്റ്റ്‌മീത്തിൽ 40 വയസ്സ് പ്രായമുള്ള ഒരാളാണ് മീസിൽസ് ബാധിച്ച് മരിച്ചു. പടിഞ്ഞാറൻ അയർലൻഡിൽ ഒരു കൗമാരക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7