വാട്ടർഫോർഡ്:വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ(WMA) ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തു മണിയോടുകൂടി അവസാനിക്കുന്നതാണ്. വാട്ടർഫോർഡ് കൗണ്ടി മേയർ ജയ്സൺ മർഫി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതാണ്.
അയർലണ്ട് പ്രവാസി മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ ദർശൻറെ ഡിജെ പരിപാടി ആഘോഷങ്ങളുടെ മാറ്റുകൂട്ടും. അസോസിയേഷൻ അംഗങ്ങളായ മുതിർന്നവരുടെയും കുട്ടികളുടെയും മുപ്പതിൽ പരം വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. നാവിൽ കൊതിയൂറും രുചിക്കൂട്ടുകൾ കൊണ്ട് അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹോളി ഗ്രെയിൽ
റസ്റ്റോറന്റിന്റെ ഡിന്നറോടുകൂടി പരിപാടികൾക്ക് സമാപ്തി കുറിക്കുന്നതാണ്.
വാട്ടർഫോർഡിലെ മുഴുവൻ മലയാളികളെയും ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…