ഡബ്ലിൻ :1985 ജൂൺ 23 ന് കാനഡയിൽ നിന്നും മുംബയിലേക്കുള്ള യാത്രക്കിടെ അയർലൻഡിനോടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് കനിഷ്ക എയർ ഇന്ത്യ വിമാനം ഭീകരാക്രമണത്തിൽ തകർന്നു വീണത്. 329 യാത്രക്കാരാണ് ആ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. കോർക്കിന്റെ പടിഞ്ഞാറൻ തീരപ്രദേശ ഗ്രാമമായ അഹാകിസ്റ്റയിലാണ് ശരീരവശിഷ്ടങ്ങൾ എത്തിച്ചത്.അവിടെത്തന്നെ ഭൗതിക ദേഹം സംസ്കരിച്ച് കല്ലറകൾ സ്ഥാപിച്ച് ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യമൊരുക്കി.
എല്ലാവർഷവും ജൂൺ 23 ന് കോർക്ക് കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ ദുഃഖാചരണം നടത്തിവരുന്നു. ഈ വർഷം വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസും കോർക്ക് യൂണിറ്റും സംയുക്തമായി സ്മരണാഞ്ജലി അർപ്പിച്ചു. അയർലണ്ട് പ്രൊവിൻസ് വൈസ് പ്രസിഡണ്ട് ജെയ്‌സൺ ജോസഫ്(കോർക്ക് )റീത്ത് സമർപ്പിച്ചു.
അയർലണ്ട് പ്രൊവിൻസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ, ചെയർമാൻ ദീപു ശ്രീധർ, യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു കൊച്ചിൻ, വൈസ് ചെയർമാൻ സുനിൽ ഫ്രാൻസീസ്, വൈസ് പ്രസിഡണ്ട് ബിജു വൈക്കം, മുൻ ഗ്ലോബൽ വൈസ് ചെയർമാൻമാരായ രാജു കുന്നക്കാട്ട്,ഷാജു കുര്യൻ ,കോർക്ക് യൂണിറ്റ് സെക്രട്ടറി ലിജോ ജോസഫ്, മധു മാത്യു, ജോൺസൺ ചാൾസ് തുടങ്ങിയവർ അനുസ്മരണം നടത്തി.
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…