gnn24x7

കനിഷ്ക വിമാനാപകടത്തിന്റെ ഓർമ്മ ആചരിച്ച് വേൾഡ് മലയാളി കൗൺസിലും, കോർക്ക് കൗണ്ടി കൗൺസിലും.

0
321
gnn24x7

ഡബ്ലിൻ :1985 ജൂൺ 23 ന് കാനഡയിൽ നിന്നും മുംബയിലേക്കുള്ള യാത്രക്കിടെ അയർലൻഡിനോടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് കനിഷ്ക എയർ ഇന്ത്യ വിമാനം ഭീകരാക്രമണത്തിൽ തകർന്നു വീണത്. 329 യാത്രക്കാരാണ് ആ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. കോർക്കിന്റെ പടിഞ്ഞാറൻ തീരപ്രദേശ ഗ്രാമമായ അഹാകിസ്റ്റയിലാണ് ശരീരവശിഷ്ടങ്ങൾ എത്തിച്ചത്.അവിടെത്തന്നെ ഭൗതിക ദേഹം സംസ്കരിച്ച്‌ കല്ലറകൾ സ്ഥാപിച്ച്‌ ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യമൊരുക്കി.

എല്ലാവർഷവും ജൂൺ 23 ന് കോർക്ക് കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ ദുഃഖാചരണം നടത്തിവരുന്നു. ഈ വർഷം വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസും കോർക്ക് യൂണിറ്റും സംയുക്തമായി സ്മരണാഞ്ജലി അർപ്പിച്ചു. അയർലണ്ട് പ്രൊവിൻസ് വൈസ് പ്രസിഡണ്ട്‌ ജെയ്‌സൺ ജോസഫ്(കോർക്ക് )റീത്ത് സമർപ്പിച്ചു.

അയർലണ്ട് പ്രൊവിൻസ് പ്രസിഡണ്ട്‌ ബിജു സെബാസ്റ്റ്യൻ, ചെയർമാൻ ദീപു ശ്രീധർ, യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു കൊച്ചിൻ, വൈസ് ചെയർമാൻ സുനിൽ ഫ്രാൻസീസ്, വൈസ് പ്രസിഡണ്ട്‌ ബിജു വൈക്കം, മുൻ ഗ്ലോബൽ വൈസ് ചെയർമാൻമാരായ രാജു കുന്നക്കാട്ട്,ഷാജു കുര്യൻ ,കോർക്ക് യൂണിറ്റ് സെക്രട്ടറി ലിജോ ജോസഫ്, മധു മാത്യു, ജോൺസൺ ചാൾസ് തുടങ്ങിയവർ അനുസ്മരണം നടത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here