Ireland

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് പതിനഞ്ചാം വാര്‍ഷിക സമ്മേളനം പ്രൗഢഗംഭീരമായി

ഡബ്ലിൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 2, ഞായറാഴ്ച രാവിലെ 11.30 ന് ലിഫിവാലി, ഷീല പാലസില്‍ പ്രൗഢഗംഭീരമായി നടത്തി. ചെയര്‍മാന്‍ ദീപു ശ്രീധറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മ്മനി) ഉദ്ഘാടനം ചെയ്തു. ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗമാവുക എന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തില്‍ മെയ് 2 മുതല്‍ 4 വരെ യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ സംഘടിപ്പിക്കുന്ന ഡബ്ല്യൂഎംസി യൂറോപ്പ് റീജിയന്‍ കുടുംബ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട് സമ്മേളനം വിജയമാക്കുവാന്‍ ഏവരേയും ക്ഷണിച്ചു.

ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഗ്രിഗറി മേടയില്‍ ( ജര്‍മ്മനി) മുഖ്യപ്രഭാഷണം നടത്തി. അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ളാഘനീയവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ശക്തമായ വനിതാ ഫോറങ്ങളിലൊന്നാണ് അയര്‍ലണ്ട് ഫോറമെന്ന് ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍ പറഞ്ഞു. ജര്‍മ്മന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജോസ് കുമ്പിളുവേലില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രോവിൻസിന്റെ നിരവധി വര്‍ണ്ണാഭമായ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മയും അദ്ദേഹം പങ്കുവച്ചു.യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു കൊച്ചിന്‍, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡണ്ട് ബിജു വൈക്കം,എഡ്യൂക്കേഷന്‍ ഫോറം ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജോജസ്റ്റ് മാത്യു(കാവന്‍) മുന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലക്കല്‍, മുന്‍ സെക്രട്ടറി അഡ്വ. റോയി കുഞ്ചെലക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രൊവിന്‍സ് ഭാരവാഹികളായ മാത്യൂസ് കുര്യാക്കോസ്,രാജന്‍ തര്യന്‍ പൈനാടത്ത്, ജോര്‍ജ് കൊല്ലംപറമ്പില്‍ (മൊനാഘന്‍), ബിനോയ് കുടിയിരിക്കല്‍, സിറില്‍ തെങ്ങുംപള്ളില്‍, പ്രിന്‍സ് വിലങ്ങുപാറ, സെബാസ്ററ്യന്‍ കുന്നുംപുറം, ജോയി മുളന്താനത്ത്, തോമസ് കളത്തിപ്പറമ്പില്‍, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ജീജ ജോയി, എസ്സിക്യൂട്ടീവ് അംഗം ഓമന വിന്‍സെന്റ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡണ്ട് ബിജു സെബാസ്ററ്യന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റോയി പേരയില്‍ നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.യോഗത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിയില്‍ നിന്നെത്തിയ നേതാക്കളെ അയര്‍ലണ്ട് പ്രൊവിന്‍സ്, റീജിയന്‍, ഗ്ലോബൽ ഭാരവാഹികള്‍ ഡബ്ലിൻ വിമാനത്താവളത്തില്‍ ബൊക്ക നല്‍കി സ്വീകരിച്ചു.

ജോസ് കുമ്പിളുവേലില്‍

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

11 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

13 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

14 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

14 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

15 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago