ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വാങ്ങാൻ താത്പര്യമറിയിച്ച് അദാർ പൂനവാല. എക്സ് പോസ്റ്റിലൂടെയാണ് സൂചന നൽകിയിരിക്കുന്നത്. ബെംഗളൂരു ടീം ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ആർസിബിയെ പൂർണമായി വിൽക്കാനൊരുങ്ങുകയാണെന്നാണ് മുൻ ഐപിഎൽ ചെയർമാനായ ലളിത് മോദി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ടീം വാങ്ങാൻ താത്പര്യമുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉടമ അദാർ പൂനവാല അറിയിക്കുകയും ചെയ്തു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദാർ പൂനവാല ടീം വാങ്ങാനുള്ള താത്പര്യമറിയിച്ചത്. ‘കൃത്യമായ വിലയിരുത്തലിൽ, ആർസിബി ഒരു മികച്ച ടീമാ’ണെന്ന് പൂനവാല തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. ഇത് ടീം വാങ്ങാനുള്ള പൂനവാലയുടെ താത്പര്യമാണ് കാണിക്കുന്നതെന്ന് ആരാധകർ അവകാശപ്പെടുന്നു. ബ്രിട്ടീഷ് മൾട്ടിനാഷണൽ മദ്യക്കമ്പനിയായ ഡിയേഗോയുടെ കീഴിലുള്ള ഇന്ത്യൻ മധ്യക്കമ്പനിയാണ് യുണൈറ്റഡ് സ്പിരിറ്റ്സ്. യുണൈറ്റഡ് സ്പിരിറ്റ്സ് ആണ് ആർസിബിയുടെ ഉടമകൾ.
ഏതാണ്ട് രണ്ട് ബില്ല്യൺ ഡോളറാണ് (17,762 കോടി രൂപ) ആർസിബി ടീമിൻ്റെ മൂല്യം. സിറ്റി ബാങ്കാണ് വ്യവഹാരം നിയന്ത്രിക്കുക. വില്പനയുടെ കാര്യം യുണൈറ്റഡ് സ്പിരിറ്റ്സ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…
കാനഡ:പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സ്കൂൾ ബോർഡ് ട്രസ്റ്റി ബാരി ന്യൂഫെൽഡിന്…