പെര്‍ത്ത്: ടി20 ലോകകപ്പ് സൂപ്പര്‍ 12 ഘട്ടത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഓസ്ട്രേലിയന്‍ ടീം കോവിഡ് ആശങ്കയില്‍. ശ്രീലങ്കക്കെതിരായ മത്സരത്തിന് തൊട്ടു മുമ്പ് ഓസീസ് സ്പിന്നര്‍ ആദം സാംപ കൊവിഡ് ബാധിതനായി. കൊവിഡ് സ്ഥിരീകരിച്ചാലും കളിക്കാമെന്ന ഐസിസി മാര്‍ഗനിര്‍ദേശമുണ്ടെങ്കിലും ഓസീസ് ഇന്ന് ശ്രീലങ്കക്കെതിരെ നടക്കുന്ന നിര്‍ണായ സൂപ്പര്‍ 12 പോരാട്ടത്തില്‍ നിന്ന് സാംപയെ ഒഴിവാക്കി. പകരം ആഷ്ടണ്‍ അഗര്‍ ആണ് ഓസീസ് ടീമില്‍ സ്പിന്നറായി ടീമിലെത്തിയത്.
സാംപക്ക് നേരിയ രോഗലക്ഷണണങ്ങള്‍ മാത്രമെ ഉള്ളൂവെന്നതിനാല്‍ അന്തിമ ഇലവനില്‍ കളിപ്പിക്കാന്‍ ഓസ്ട്രേലിയക്ക് സാധിക്കുമായിരുന്നെങ്കിലും അഗറിനെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. മുമ്പ് കൊവിഡ് പൊസറ്റീവായാല്‍ ആ കളിക്കാരന്‍ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പോവണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ലോകകപ്പ് കണക്കിലെടുത്ത് ഈ മാസാമാദ്യം തന്നെ നിര്‍ബന്ധതിത്ത ക്വാറന്‍റൈന്‍ എന്ന നിര്‍ദേശം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ എടുത്തു കളഞ്ഞിരുന്നു.
നേരത്ത അയര്‍ലന്‍ഡ് താരം ജോര്‍ജ് ഡോക്‌റെല്‍ കൊവിഡ് ബാധിതനായിട്ടും ശ്രീലങ്കക്കെതിരെ കളിക്കാനിറങ്ങിയിരുന്നു. ഡോക്‌റെല്‍ കൊവിഡ് ബാധിതനാണെന്ന കാര്യം ഐസിസി മെഡിക്കല്‍ സംഘത്തെയും ശ്രീലങ്കന്‍ ടീമിനെയും അറിയിച്ചശേഷമാണ് ഡോക്‌റെല്‍ കളിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…