gnn24x7

ലോകകപ്പിൽ വീണ്ടും കോവിഡ് ആശങ്ക

0
236
gnn24x7

പെര്‍ത്ത്: ടി20 ലോകകപ്പ് സൂപ്പര്‍ 12 ഘട്ടത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഓസ്ട്രേലിയന്‍ ടീം കോവിഡ് ആശങ്കയില്‍. ശ്രീലങ്കക്കെതിരായ മത്സരത്തിന് തൊട്ടു മുമ്പ് ഓസീസ് സ്പിന്നര്‍ ആദം സാംപ കൊവിഡ് ബാധിതനായി. കൊവിഡ് സ്ഥിരീകരിച്ചാലും കളിക്കാമെന്ന ഐസിസി മാര്‍ഗനിര്‍ദേശമുണ്ടെങ്കിലും ഓസീസ് ഇന്ന് ശ്രീലങ്കക്കെതിരെ നടക്കുന്ന നിര്‍ണായ സൂപ്പര്‍ 12 പോരാട്ടത്തില്‍ നിന്ന്  സാംപയെ ഒഴിവാക്കി. പകരം ആഷ്ടണ്‍ അഗര്‍ ആണ് ഓസീസ് ടീമില്‍ സ്പിന്നറായി ടീമിലെത്തിയത്.

സാംപക്ക് നേരിയ രോഗലക്ഷണണങ്ങള്‍ മാത്രമെ ഉള്ളൂവെന്നതിനാല്‍ അന്തിമ ഇലവനില്‍ കളിപ്പിക്കാന്‍ ഓസ്ട്രേലിയക്ക് സാധിക്കുമായിരുന്നെങ്കിലും അഗറിനെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. മുമ്പ് കൊവിഡ് പൊസറ്റീവായാല്‍ ആ കളിക്കാരന്‍ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പോവണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ലോകകപ്പ് കണക്കിലെടുത്ത് ഈ മാസാമാദ്യം തന്നെ നിര്‍ബന്ധതിത്ത ക്വാറന്‍റൈന്‍ എന്ന നിര്‍ദേശം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ എടുത്തു കളഞ്ഞിരുന്നു.

നേരത്ത അയര്‍ലന്‍ഡ് താരം ജോര്‍ജ് ഡോക്‌റെല്‍ കൊവിഡ് ബാധിതനായിട്ടും ശ്രീലങ്കക്കെതിരെ കളിക്കാനിറങ്ങിയിരുന്നു. ഡോക്‌റെല്‍ കൊവിഡ് ബാധിതനാണെന്ന കാര്യം ഐസിസി മെഡിക്കല്‍ സംഘത്തെയും ശ്രീലങ്കന്‍ ടീമിനെയും അറിയിച്ചശേഷമാണ് ഡോക്‌റെല്‍ കളിച്ചത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here