തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശികള്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നു വന്ന മൂന്നു പേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ടു പേരുമടക്കം അഞ്ചുപേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ കനത്ത ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
ഇറ്റലിയില്‍ നിന്നും വന്നവര്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ടു ചെയ്യാതിരുന്നില്ലെന്നും ആരോഗ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബന്ധുക്കള്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇറ്റലിയില്‍ നിന്നു വന്നവരെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ അവര്‍ അത് നിഷേധിച്ചുവെന്നും മന്ത്രി അറിയിച്ചു. പിന്നീട് നിര്‍ബന്ധിച്ച് സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നുവെന്നും അതില്‍ കൊറോണ വൈറസ് പോസിറ്റീവ് ആയി ഫലം വരികയായിരുന്നുവെന്നും അറിയിച്ചു.
അഞ്ചു പേരെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പത്തനംതിട്ടയില്‍ ഇക്കാര്യം അറിഞ്ഞതു മുതല്‍ തന്നെ അവിടുത്തെ ഡി.എം.ഒയുടെ നേതൃത്വത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
രോഗ സാധ്യതകളുണ്ടായിട്ടും അടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പോകാതിരിക്കുന്നതും മറച്ചുവെക്കുന്നതും കുറ്റകരമായി കണക്കാക്കേണ്ടി വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊറോണ ബാധിത മേഖലകളില്‍ നിന്നും തിരിച്ചു നാട്ടില്‍ വന്ന വരുണ്ടെങ്കില്‍ അടിയന്തരമായി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രത്യേകിച്ച് ഇറാന്‍, ഇറ്റലി, സൗദി, കൊറിയ, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ വിമാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും മന്ത്രി വിശദീകരിച്ചു. വെനിസ് ദോഹ ഫ്‌ളൈറ്റില്‍
ഫെബ്രുവരി 29ാം തിയ്യതിയാണ് ഇറ്റലിയില്‍ നിന്നും വന്നതെന്നും മന്ത്രി അറിയിച്ചു. രോഗികളുമായി ഇടപെട്ടവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…