Top News

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ (98) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വാസതടസ്സത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പദ്മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. യൂസഫ് ഖാനാണ് ദിലീപ് കുമാർ എന്ന പേരിൽ ബോളിവുഡിന്റെ സുവർണ കാലഘട്ടത്തെ മുന്നോട്ടു നയിച്ചത്. ഹിന്ദി സിനിമകളിലെ ആദ്യ ഖാൻമാരിൽ ഒരാളായിരുന്നു.

ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്. ജ്വാർ ഭട്ട (1944) ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. നയാ ദൗർ, മുഗൾ ഇ ആസാം, ദേവ്‌ദാസ്, റാം ഔർ ശ്യാം, അൻഡാസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. കില (1998) എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സൈറ ബാനുവാണ് ഭാര്യ.

Sub Editor

Recent Posts

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

2 hours ago

ലോ ആൻ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…

5 hours ago

പെണ്ണെല്ലാം ഓക്കെയാണ്.. പൊരുത്തങ്ങളു ഓക്കെ.. ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം?… ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ എത്തി

"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…

5 hours ago

നേപ്പാളിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 900 കടന്നു

കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…

7 hours ago

ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ 15 വർഷത്തെ ഉയർന്ന നിലയിൽ

ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…

1 day ago

‘ചടങ്ങ്’  വിനീത് ശ്രീനിവാസൻ നായകൻ; ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…

1 day ago