Top News

കൊലക്കുറ്റത്തിന് വിധിച്ച മലയാളിയെ ജയിലിൽ നിന്നിറക്കാൻ സഹായിച്ച് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് കഴിയുകയായിരുന്ന ബെക്സ് കൃഷ്ണന് തുണയായെത്തിയത് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. തൃശ്ശൂർ പുത്തൻച്ചിറ ആണ് ബെക്സ് കൃഷ്ണൻറെ സ്വദേശം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് ബെക്സ് കൃഷ്ണൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ആണ് അബുദാബി സുപ്രീം കോടതി കൃഷ്ണനെ തൂക്കിക്കൊല്ലാൻ വിധിച്ചത്. കോടതി വിധി വന്ന ശേഷം കൃഷ്ണന്റെ കുടുംബം അദ്ദേഹത്തിന്റെ മോചനത്തിനായി ഒത്തിരി പരിശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.

മരണപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങൾ സംഭവത്തിനു ശേഷം യു എ ഇ വിട്ട് പോവുകയും സുഡാനിൽ സ്ഥിരമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായത്.

അവസാന ആശ്രയം ആയി കൃഷ്ണന്റെ കുടുംബം അദ്ദേഹത്തിന്റെ മോചനത്തിനായി എം.എ.യൂസഫലിയെ സമീപിക്കുകയായിരുന്നു. തുടർന്ന് യൂസുഫലി കേസ് സംബന്ധിച്ച മുഴുവൻ രേഖകളും ശേഖരിക്കുകയും ഇരു കക്ഷികളുമായി മാറിമാറി സംസാരിക്കുകയും ചെയ്തു. കേസിന്റെ ഭാഗമായി യൂസുഫലി തന്നെ അബുദാബിയിൽ നിന്ന് സുഡാനിലേക്ക് പോകുകയും മരണപ്പെട്ട യുവാവിന്റെ കുടുംബവുമായി നേരിട്ട് നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

വർഷങ്ങൾ നീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷമാണ് മരണപ്പെട്ട യുവാവിന്റെ കുടുംബം മാപ്പ് നൽകാമെന്ന് കോടതിയിൽ അറിയിച്ചത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം(ഒരു കോടി രൂപ) ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെക്കുകയായിരുന്നു.

കൃഷ്‍ണന്റെ ജയിൽ മോചനം സംബന്ധിച്ച് എല്ലാ കോടതി നടപടികളും ജയിൽ അധികൃതരും, ഇന്ത്യൻ എംബസിയും ഇന്ന് പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. ഒമ്പത് വർഷം നീണ്ടു നിന്ന ജയിൽ വാസത്തിന് അറുതി വരുത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ കൃഷ്ണൻ നാട്ടിലേക്ക് പറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

7 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

8 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

11 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago