ന്യൂദൽഹി: ഗുഡ്ഗാവിൽ നിന്ന് ലുധിയാനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കൊവിഡ് രോഗിയെ ആംബുലൻസിന് 1.20 ലക്ഷം രൂപ ഈടാക്കിയതിനെ തുടർന്ന് ദില്ലി പോലീസ് ആംബുലന്‍സ് ഉടമയായ ഡോക്ടറെ അറസ്റ്റ് ചെയ്തു. രാജ്യത്ത് കോവിഡ് കേസുകളിൽ കുത്തനെ വർധനവുണ്ടായ സമയത്താണ് ഇങ്ങനെ ഒരു സംഭവം. മെഡിക്കൽ ഉപകരണങ്ങൾക്കും ആശുപത്രി കിടക്കകൾക്കുമായി ആളുകളെ ചൂഷണം ചെയ്യുന്നു.
ഓക്സിജൻ സിലിണ്ടറുകൾ, മരുന്നുകൾ, ആംബുലൻസ് സേവനം എന്നിവയ്ക്കായി രോഗികളുടെ കുടുംബങ്ങൾക്ക് അമിത ചാർജ് ഈടാക്കിയ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. എംബിബിഎസ് ഡോക്ടറായ 29 കാരനായ മിമോഹി കുമാർ ബുന്ദ്‌വാൾ ഇപ്പോൾ രണ്ട് വർഷമായി ആംബുലൻസ് ബിസിനസിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ദില്ലി പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒരു മാസമായി അദ്ദേഹം രോഗികളുടെ കുടുംബങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നുണ്ടായിരുന്നു. ദില്ലിയിലെ ഇന്ദർപുരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നഗരത്തില്‍ ആംബുലന്‍സുകളൊന്നും കിട്ടാത്തതിനാല്‍ ദല്‍ഹി ആസ്ഥാനമായുള്ള ഒരു ഓപ്പറേറ്ററുമായി ബന്ധപ്പെടുകയായിരുന്നെന്നും സര്‍വീസിനായി ഓപ്പറേറ്റര്‍ ആദ്യം 1.40 ലക്ഷം ആവശ്യപ്പെട്ടിരുന്നുവെന്നും രോഗിയുടെ കുടുംബം പറഞ്ഞു. പിന്നീട് 20000 രൂപ കുറച്ചുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതി ഇപ്പോൾ രോഗിയുടെ കുടുംബത്തിന് തുക മടക്കിനൽകി എന്ന് ദില്ലി പോലീസ് അറിയിച്ചു. ആംബുലൻസ് പിടിച്ചെടുത്തതായും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…
ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…
കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…
മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…
അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…