Top Stories

ബെൽജിയത്തെ തടഞ്ഞ് അലിറെസ ബെയ്‌റൻവാന്ദ്; ‘ഹോർമുസ് കടലിടുക്ക്’ ട്രോളുകൾ വൻ ഹിറ്റ്!!

ഡാളസ്: ഫിഫ ലോകകപ്പിൽ അസാമാന്യ പ്രകടനം കാഴ്ചവച്ച ഇറാന്റെ ഗോൾകീപ്പർ അലിറെസ ബെയ്‌റൻവാന്ദ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡ് താരമാണ്. ബെൽജിയത്തിനെതിരായ മത്സരത്തിലുടനീളം ഏഴ് തകർപ്പൻ സേവുകൾ. ഇതോടെ ബെയ്‌റൻവാന്ദ് ഹോർമുസ് കടലിടുക്ക് സംരക്ഷിക്കുന്നതായി ചിത്രീകരിക്കുന്ന ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. 

ബെൽജിയം താരം മാക്സിം ഡി കുയ്‌പ്പറിന്റെ ഷോട്ട് ഒറ്റക്കൈ കൊണ്ട് തടഞ്ഞതുൾപ്പെടെയുള്ള പ്രകടനം ആറ് അടി നാലിഞ്ച് ഉയരമുള്ള ബെയ്‌റൻവാന്ദിനെ ‘സുപ്പീരിയർ പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരത്തിന് അർഹനാക്കി.

ഹോർമുസ് കടലിടുക്ക് പോലെ ഇറാന്റെ ഗോൾപോസ്റ്റ് ഭദ്രമായി കാക്കുമെന്ന് ലോകകപ്പിന് മുൻപ് അലിറെസ ബെയ്‌റൻവാന്ദ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബെൽജിയത്തിനെതിരായ ഗോൾരഹിത സമനിലയോടെ ആ വാക്കാണ് പാലിക്കപ്പെട്ടത്. 

 ഇറാന്റെ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബാഗർ ഖാലിബാഫ് ബെയ്‌റൻവാന്ദിന്റെ സേവിന്റെ ചിത്രത്തോടൊപ്പം ‘ഇങ്ങനെയാണ് ഞങ്ങൾ ഞങ്ങളുടെ മണ്ണിനെ സംരക്ഷിക്കുന്നത്’ എന്ന് കുറിച്ചത് വലിയ ശ്രദ്ധ നേടി.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

CAO റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു; ആദ്യഘട്ടത്തിൽ 6,792 അപേക്ഷകർക്ക് 8,980 ഓഫറുകൾ

അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…

17 hours ago

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’ ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…

18 hours ago

വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമം; ഭൂവുടമ €6,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…

19 hours ago

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…

1 day ago

നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മെറ്റ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…

2 days ago

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

2 days ago